കല്യാണി പ്രിയദർശൻ

Kalyani Priyadarshan
Date of Birth: 
തിങ്കൾ, 5 April, 1993

പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രിയദർശന്റെയും മലയാളചലച്ചിത്ര നടിയായിരുന്ന ലിസിയുടേയും മകളായി ചെന്നൈയിൽ ജനിച്ചു. ചെന്നൈ ലേഡി ആണ്ടാൾ സ്കൂളിലായിരുന്നു കല്യാണിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ന്യൂയോർക്കിലെ Parson School Of Design -ൽ നിന്നും ആർക്കിടക്ച്വർ ഡിസൈനിംഗിൽ ബിരുദം നേടി. അമേരിക്കയിൽ പഠിക്കുന്ന സമയത്ത് വില്യംസ് ടൗൺ തിയേറ്റർ ഫെസ്റ്റിവലിൽ നാടകങ്ങളിൽ കല്യാണി അഭിനയിച്ചിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വന്നതിനുശേഷം പോണ്ടിച്ചേരിയിലെ ആദിശക്തി തിയ്യേറ്ററിൽ അഭിനയ പരിശീലനത്തിൽ പങ്കെടുത്തിരുന്നു.

2013 -ൽ കൃഷ് 3 എന്ന ഹിന്ദി ചിത്രത്തിൽ കലാസംവിധായകൻ സാബു സിറിളിന്റെ അസിസ്റ്റന്റായിട്ടായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ ജീവിതം അരംഭിക്കുന്നത്. 2016 -ൽ ഇരു മുഗൻ എന്ന തമിഴ് ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചു. 2017 -ൽ ഹലോ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായിക്കൊണ്ടാണ് കല്യാണി അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ ചിത്രാലഹരി എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു. 2019 -ൽ രണരംഗം എന്ന സിനിമയിൽ നായികയായിക്കൊണ്ട് തമിഴ് സിനിമയിലും തുടക്കമിട്ടു. തുടർന്ന് മൂന്ന് തമിഴ് ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് കല്യാണി പ്രിയദർശൻ അരങ്ങേറുന്നത്. അതിനുശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് ഹൃദയംബ്രോ ഡാഡിതല്ലുമാലശേഷം മൈക്കിൽ ഫാത്തിമ, ആന്റണി എന്നീ സിനിമകളിലും അഭിനയിച്ചു. കല്യാണി പ്രിയദർശന്റെ സഹോദരൻ സിദ്ധാർത്ഥ് പ്രിയദർശൻ സിനിമാ മേഖലയിൽ വിഎഫ് എക്സ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

കല്യാണി പ്രിയദർശൻ FACEBOOKINSTAGRAM