കെ വി മോഹന്‍കുമാര്‍

K V Mohankumar
മോഹൻകുമാർ IAS
എഴുതിയ ഗാനങ്ങൾ: 4
ആലപിച്ച ഗാനങ്ങൾ: 1
കഥ: 1
സംഭാഷണം: 2
തിരക്കഥ: 3

കെ വി മോഹൻ കുമാർ

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌

കെ വേലായുധൻ പിള്ളയുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ആലപ്പുഴയിൽ ജനിച്ചു. കേരള കൗമുദി,മലയാള മനോരമ എന്നീ പ്രസിദ്ധീകരണസ്ഥാപനങ്ങളിൽ പത്രപ്രവർത്തകനായും സഹപത്രാധിപരായും പന്ത്രണ്ടുവർഷക്കാലം ജോലി ചെയ്തു. 1993ൽ കേരള സംസ്ഥാന പൊതുഭരണ സർവ്വീസിൽ പ്രവേശിച്ചു. 2004ൽ കേരള കേഡർ IAS ൽ തിരഞ്ഞെടുക്കപ്പെടുകയും പാലക്കാട്‌, കോഴിക്കോട്‌ എന്നിവിടങ്ങളിൽ ജില്ലാ കളക്റ്ററായി സേവനമനുഷ്ടിക്കുകയും ചെയ്തു. കേരള സർക്കാരിന്റെ കീഴിലുള്ള പ്രമുഖ ഭരണസ്ഥാപനങ്ങളിൽ മേലധികാരിയായും ഉദ്യോഗം വഹിക്കുന്നുണ്ട്‌. 

എട്ടു നോവലുകളും പത്തു ചെറുകഥാ സമാഹാരങ്ങളുമടക്കം മുപ്പതിലധികം കൃതികൾ രചിച്ചിട്ടുണ്ട്‌. 

സിനിമകൾ

2009ൽ ഏറ്റവും മികച്ച കുട്ടികൾക്കുള്ള ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ "കേശു" എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കി. സംവിധാനം: ശിവൻ

"മഴനീർത്തുള്ളികൾ" എന്ന സിനിമ കെ വി മോഹൻ കുമാറിന്റെ ആദ്യ നോവലായ "ശ്രാദ്ധശേഷ"ത്തിന്റെ ചലച്ചിത്രരൂപമാണ്‌. 

2016ൽ പുറത്തിറങ്ങിയ "ക്ലിന്റ്‌" എന്ന സിനിമയുടെ തിരക്കഥയും കെ വി മോഹൻ കുമാറിന്റേതാണ്‌.

ഫേസ്ബുക്ക് പ്രൊഫൈൽ