ആരോ മൂളിയൊരീണം
Music:
Lyricist:
Singer:
Raaga:
Film/album:
ആരോ മൂളിയൊരീണം കാറ്റിൽ
ഈരടിക്കവിതകളായീ...
ആരോ മൂളിയൊരീണം കാറ്റിൽ
ഈരടിക്കവിതകളായീ...
ഇടമുറിയാതെ ഇമയറിയാതെ
ഈറൻ കനവുകളായീ...
കാറ്റിൻ... നീറും നൊമ്പരമായ്...
ആരോ മൂളിയൊരീണം കാറ്റിൽ
ഈരടിക്കവിതകളായീ...
ആരെ തിരയുന്നു കാറ്റേ...
നീയെൻ, ഓമനപ്പെൺകിളിയെയോ...
വിട ചൊല്ലിടാതെ, ഇമ ചിമ്മിടാതെ
എങ്ങോ പോയ് മറഞ്ഞൂ...
അവൾ... എങ്ങോ പോയ് മറഞ്ഞൂ...
ആരോ മൂളിയൊരീണം കാറ്റിൽ
ഈരടിക്കവിതകളായീ...
നീളെ തിരയുന്നു ഞാനും...
നിനവിൻ, നീളും നിഴൽപ്പാത തോറും...
നീളെ തിരയുന്നു ഞാനും...
നിനവിൻ, നീളും നിഴൽപ്പാത തോറും...
ഇരവറിയാതെ, പകലറിയാതെ
എങ്ങോ പറന്നകന്നോ...
അവൾ... എന്നെ വേർപിരിഞ്ഞോ...
ആരോ മൂളിയൊരീണം കാറ്റിൽ
ഈരടിക്കവിതകളായീ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aaro Mooliyoreenam
Additional Info
Year:
2016
ഗാനശാഖ: