സാന്ധ്യതാര നിശീഥ വീഥിയിൽ
സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ...
ആർദ്രമാമൊരാത്മരാഗം
ദൂരെ മാഞ്ഞു പോകയോ...
സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ...
നിലാമഴ പെയ്യുമീ രാവിൽ, നീലരാവിൽ...
നിലാഹൃദം പുൽകുമീ രാവിൽ, രാനിലാവിൽ...
നിശാഗന്ധപുഷ്പമായ്, വന്നൂ നീരാരോ...
നിശാദാർദ്ര ശിൽപമായ്, നിന്നൂ....
സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ...
ആർദ്രമാമൊരാത്മരാഗം
ദൂരെ മാഞ്ഞു പോകയോ...
നീയിതാരു ദേവകന്യേ, ജീവരാഗം പാടു നീ...
രാനിലാവിൽ തൂവലേറി, മേഘഗീതമായ് വരൂ...
നീയിതാരോ ഭൂമികന്യേ, ദേവരാഗം പാടു നീ...
നീലരാവിൻ മഞ്ചലേറി, ശ്യാമമേഘമായ് വരൂ...
സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ...
ആർദ്രമാമൊരാത്മരാഗം
ദൂരെ മാഞ്ഞു പോകയോ...
ഈ വിലോല ജീവനാളം...
യാത്രയാകേക യാമമായ്...
ജീവതീരം രാഗസാന്ദ്രം...
ദൂരെ ദൂരെ മാഞ്ഞു പോയ്...
സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ...
ആർദ്രമാമൊരാത്മരാഗം
ദൂരെ മാഞ്ഞു പോകയോ...
സാന്ധ്യതാര നിശീഥ വീഥിയിൽ
മാഞ്ഞകന്നു പോകയോ...