ഹരി നമ്പോത

Hari Nambotha

1993 ജൂൺ 18 ന്  ശശീന്ദ്രന്റെയും ഷൈലമണിയുടെയും മകനായി ആലപുരത്ത് ജനിച്ചു. ആലപുരം ഗവർണമെന്റ് L P സ്കൂൾ, വിദ്യാമന്ദിരം UP സ്കൂൾ ആലപുരം, വിശ്വഭാരതി S.N H.S.S ഞീഴൂർ, O L L H S S ഉഴവൂർ എന്നിവിടങ്ങളിലായിരുന്നു ഹരിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന്  Bsc മാത്തമാറ്റിക്സ് കഴിഞ്ഞു. തുടർന്ന് Diploma In  Computer Application~ CDIT,  Diploma in Agricultural Science~ Madras University എന്നീ കോഴ്സുകളും ചെയ്തു.

സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ ഹരി നമ്പോത നാടകം, സ്കിറ്റ്, മൈം, എന്നിവയിൽ സജീവമായിരുന്നു. പിന്നീട് ഷോർട്ട് ഫിലിംസ്. അതിനു ശേഷം 2017 feb 23 ന് റിലീസ് ആയ ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത് , വിനീത് ശ്രീനിവാസൻ നായകനായ എബി എന്ന ചിത്രത്തിൽ   "എബി" യുടെ കൂട്ടുകാരന്റെ റോൾ ചെയ്താണ് തുടക്കം. പിന്നീട് ശ്രദ്ധേയമായ വേഷം ചെയ്ത സിനിമ സൺഡേ ഹോളിഡേ ആണ്. 2017- ൽ ജിസ് ജോയ് സംവിധാനം ചെയ്ത, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച സൺഡേ ഹോളിഡേ എന്ന  സിനിമയിൽ "വിഷ്ണു" എന്ന വില്ലൻ വേഷം ആണ് ചെയ്തത്. കൂടാതെ ജിത്തു ജോസഫ് സംവിധാനം ചെയ്‌ത കാളിദാസൻ നായകൻ ആയ മിസ്റ്റർ & മിസ്സിസ് റൗഡി എന്ന ചിത്രത്തിൽ ഒരു ഗുണ്ടാ വേഷവും, ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻ കുമാർ ഫാൻസ്  എന്ന കുഞ്ചാക്കോ ബോബൻ നായകനായ സിനിമയിൽ  ഒരു "സിംഗർ" ന്റെ വേഷവും ചെയ്തു.

2017  ലെ   കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ച അളിയൻ v/s അളിയൻ എന്ന സീരിയലിൽ  മാത്തുക്കുട്ടി/ മാത്തൻ എന്ന കഥാപാത്രം ചെയ്തു. മഴവിൽ മനോരമയിൽ ഫൈസൽ അടിമാലി സംവിധാനം ചെയ്ത മക്കൾ {2018} എന്ന സീരിയലിൽ  അനന്തു എന്ന വില്ലൻ വേഷവും ഹരി നമ്പോത ചെയ്തിരുന്നു.

അഭിനയിച്ച  ഷോർട്ട് ഫിലിംസ് : *മേരെ പ്യാരെ ദേശ് വാസിയോം (മലയാളം) , *മറു ഉറവം  { തമിഴ് }

റയിൽവേ മെയിൽ സർവീസിൽ ജോലിയോടൊപ്പം ആണ് ഹരി നമ്പോത അഭിനയത്തിലും സജീവമായിരിക്കുന്നത്..

ഹരിയുടെ ഇമെയിൽ വിലാസമിവിടെ |  ഫോൺ‌ :നമ്പറിവിടെ