Muhammed Zameer

Muhammed Zameer's picture

എന്റെ പ്രിയഗാനങ്ങൾ

  • സൗപർണ്ണികാമൃത വീചികൾ പാടും - M

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    ജഗദംബികേ...മൂകാംബികേ...

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർത്ഥനാതീർഥമാടും
    എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ

    കരിമഷി പടരുമീ കൽവിളക്കിൽ
    കനകാംഗുരമായ് വിരിയേണം
    നീ അന്തനാളമായ് തെളിയേണം

    ആകാശമിരുളുന്നൊരപരാഹ്നമായി
    ആരണ്യകങ്ങളിൽ കാലിടറി
    കൈവല്യദായികേ സർവാർഥസാധികേ അമ്മേ..
    സുരവന്ദിതേ

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർഥനാതീർഥമാടും എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ

    സ്വരദളം പൊഴിയുമീ മൺവീണയിൽ
    താരസ്വരമായ് ഉണരേണം
    നീ താരാപഥങ്ങളിൽ നിറയേണം

    ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി
    ഗഗനം മഹാമൗന ഗേഹമായി
    നാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ...
    ഭുവനേശ്വരീ

    സൗപർണ്ണികാമൃത വീചികൾ പാടും
    നിന്റെ സഹസ്രനാമങ്ങൾ
    പ്രാർത്ഥനാതീർഥമാടും
    എൻ മനം തേടും
    നിന്റെ പാദാരവിന്ദങ്ങളമ്മേ
    ജഗദംബികേ മൂകാംബികേ
    ജഗദംബികേ മൂകാംബികേ

  • ആതിര വരവായി

    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ
    മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
    മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
    ആതിര വരവായീ പൊന്നാതിര വരവായീ
    നിളയുടെ പുളിനവുമിന്നാലോലം
    അഴകൊടു കമലദളം നീട്ടുന്നൂ

    ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
    മറുകാലിൽ കരിനാഗ കാൽത്താളവും (2)
    ഉൾപ്പുളകം തുടികൊട്ടുന്നുവോ
    പാൽതിരകൾ നടമാടുന്നുവോ
    കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

    താരാപഥങ്ങളിൽ നിന്നിറങ്ങീ
    താണുയർന്നാടും പദങ്ങളുമായ്
    മാനസമാകും തിരുവരങ്ങിൽ
    ആനന്ദലാസ്യമിന്നാടാൻ വരൂ
    പൂക്കുടയായ് ഗഗനം
    പുലർകാല കാന്തിയലിയേ
    പാർത്തുലകാകെയിതാ
    ശിവശക്തി താണ്ഡവം
    തന തധീം ധിനന തിരനധീം ധിനന
    ധിനന ധിനനന ധിനനന (ആതിര..)

  • അളകാപുരിയിൽ അഴകിൻ വനിയിൽ

    അളകാപുരിയിൽ അഴകിൻ വനിയിൽ
    ഒരു നാൾ ഒരു നാൾ ഞാൻ വരും
    കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ
    കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
    മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ)

    രാജസദസ്സിൽ ഞാനണയുമ്പോൾ
    ഗാന വിരുന്നിൻ ലഹരികളിൽ
    ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
    സുരതരു പുഷ്പ ശോഭമാം മിഴികൾ
    തെരുതെരെയെന്നെ ആർദ്രമായ് തഴുകും
    വരികയായ് ഹൃദയ വനികയിൽ (അളകാ..)

    നീ മടി ചേർക്കും വീണയിലെൻ പേർ
    താമരനൂലിൽ നറുമണി പോൽ
    നീയറിയാതെ കോർത്തരുളുന്നൂ
    രാജകുമാരാ വരൂ വരൂ നീ
    മധുരമൊരാത്മഹർഷമാമൊഴിയിൽ
    മധുകണമാറുമാ നിമിഷം
    വരികയായ് പ്രമദ വനികയിൽ (അളകാ..)

  • രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ

    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    പകലൊളി പോലുമീ ഹേമന്തസന്ധ്യയില്‍ കനലിതളായ്
    ചെറുനിഴലിന്‍ ചിരാതില്‍ മുനിഞ്ഞു സാന്ത്വനനാളം
    ഏകാന്തസഞ്ചാരിതന്‍ പാഴ്മോഹങ്ങളില്‍
    കുളിരല ഇളകുമോരണിനിത നിമിഷവും ഇതാ ഇതാ വിമൂകമായ്
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    മപസ പപ മപസ മാപനി മപ മപധപ മപ രിമഗ
    ഗരിമാഗ സനിസ സനി റിസ നിധനി നിധ സനി ധപധപമഗ
    സഗമപനിസരിഗമഗസനിധപമഗാപ
    കേഴുകയല്ലോ തോരാത്ത മനവുമായ്‌ പൂമ്പുഴകള്‍
    മണിക്കുയിലിന്‍ സ്വനങ്ങളില്‍
    എങ്ങോ സാന്ദ്രവിലാപം
    വിതുമ്പുന്നു നീലാംബരി ഈ സാരംഗിയില്‍ ജതികളില്‍ ഒഴുകിയ നൂപുര മഞ്ജരി
    ഇതാ ഇതാ വിമൂകമായ്
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

    നിന്‍റെ നിരാമയ തുഷാരഹാരം പൊഴിയുകയായ്‌
    പൊന്മുളതന്‍ കിനാവുകള്‍
    മെല്ലെ തേങ്ങുകയായ്
    ആലോലമന്ദാരിയായ് വെണ്‍മേഘങ്ങളില്‍
    തളിര്‍ വെയിലുരുകിയ തരളിതനിമിഷവും ഇതാ ഇതാ വിമൂകമായ്

    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
    മൃദുല വിഷാദ ഗീതമേ
    രജനീ ഉണരൂ...

  • യാമം മോഹനയാമം

    യാമം മോഹനയാമം നിറമേകി
    യാമം മോഹനയാമം നിറമേകി
    പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
    ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    കൊഞ്ചി കോമള രാഗം
    ഉള്ളം കുളിരും വീണാനാദം
    മിഴിനീര്‍പ്പൂവിന്‍ ഹൃദയം നിറയെ മോഹാവേഗം
    മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    മണ്ണിന്‍ സ്നേഹം പോലെ
    കാണാക്കിളികള്‍ ദൂരെ പാടി
    യമുനാതീരം തഴുകാന്‍ വെമ്പി തെന്നല്‍ക്കൈകള്‍
    മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

    യാമം മോഹനയാമം നിറമേകി
    യാമം മോഹനയാമം നിറമേകി
    പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
    ആരോ തൂവിണ്ണിൻ മായാജാലം തേടി
    ആരോ തൂവിണ്ണിൻ മായാജാലം തേടി

  • ദേവീ ആത്മരാഗമേകാം

    അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ...
    ദേവീ..........

    ദേവീ
    ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
    പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..

    സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
    നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
    സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
    സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
    നിൻ ശ്രുതിയിൽ എൻ ഗാനാലാപം
    മദനയാമിനീ ഹൃദയസൌരഭം
    തരളമാം ശലഭങ്ങളായ്
    നുകരാൻ നീ വരൂ മന്ദം                         [ദേവീ]

    പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
    സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
    മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
    തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ           [ദേവീ]

  • ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

    അ അ അ.... അ അ അ..
    അ അ അ അ.. അ അ അ അ ...അ അ
    ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    സായാഹ്നസാനുവിൽ വിലോലമേഘമായ്
    അഴകിൻ പവിഴം പൊഴിയും നിന്നിൽ
    അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]

    സല്ലാപമേറ്റുണർന്ന വാരിജങ്ങളും
    ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
    ചൈത്രവേണുവൂതും അ അ അ അ...അ അ അ
    ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
    മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]

    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
    സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
    മ ഗ സ നി ധ പ ധ നി സ പ മ ഗ......
    ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
    ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
    വരവല്ലകി തേടും അ അ അ അ... അ അ അ..
    വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
    സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]

  • പൂക്കാലം വന്നു പൂക്കാലം

     

    പൂക്കാലം വന്നൂ പൂക്കാലം
    തേനുണ്ടോ ചുണ്ടിൽ തേനുണ്ടോ
    പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
    കുരുന്നില കൊണ്ടെൻ മനസ്സിൽ
    ഏഴുനിലപ്പന്തലൊരുങ്ങി
    ചിറകടിച്ചതിനകത്തെൻ
    ചെറുമഞ്ഞക്കിളി കുരുങ്ങി
    കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽ
    കുണുങ്ങുന്നു മെല്ലെ കുരുക്കുത്തിമുല്ല (പൂക്കാലം...)

    പൂത്താരകങ്ങൾ പൂത്താലി കോർക്കും
    പൂക്കാലരാവിൽ പൂക്കും നിലാവിൽ (2)
    ഉടയും കരിവള തൻ ചിരിയും നീയും
    പിടയും കരിമിഴിയിൽ അലിയും ഞാനും
    തണുത്ത കാറ്റും തുടുത്ത രാവും
    നമുക്കുറങ്ങാൻ കിടക്ക തീർക്കും
    താലോലമാലോലമാടാൻ വരൂ
    കരളിലെയിളം കരിയിലക്കിളി
    ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി (പൂക്കാലം..)

    പൂങ്കാട്ടിനുള്ളിൽ പൂ ചൂടി നിൽക്കും
    പൂവാകയിൽ നാം പൂമേട തീർക്കും (2)
    ഉണരും പുതുവെയിലിൻ പുലരിക്കൂടിൽ
    അടരും നറുമലരിൽ ഇതളിൻ ചൂടിൽ
    പറന്നിറങ്ങും ഇണക്കിളി നിൻ
    കുരുന്നു തൂവൽ പുതപ്പിനുള്ളിൽ
    തേടുന്നു തേടുന്നു വേനൽച്ചൂടിൽ
    ഒരു മധുകണം ഒരു പരിമളം
    ഒരു കുളിരല ഇരുകരളിലും  (പൂക്കാലം..)

    ----------------------------------------------------------------------------

     

  • നീർപ്പളുങ്കുകൾ ചിതറി വീഴുമീ

    നീർപ്പളുങ്കുകൾ ചിതറി വീഴുമീ
    നിമിഷസാഗരം ശാന്തമാകുമോ
    അകലെയകലെ എവിടെയോ
    നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

    നീലമേഘമേ നിന്റെയുള്ളിലെ
    നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
    കണ്ണുനീർക്കണം കന്മദങ്ങളായ്
    കല്ലിനുള്ളിലും ഈറനേകിയോ
    തേങ്ങുമ്പോഴും തേടുന്നു നീ
    വേഴാമ്പലിൻ കേഴും മനം
    ഏതേതോ കനവിന്റെ
    കനിവിന്റെ തീരങ്ങളിൽ
    നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)



    പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
    രാക്കിനാവിൽ നീ യാത്രയാകയോ
    നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
    പാതി തേഞ്ഞതും നീ മറന്നുവോ
    ശശികാന്തമായ് അലിയുന്നു നിൻ
    ചിരിയുണ്ണുവാൻ കിളിമാനസം
    ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
    രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

  • യമുനാനദിയായൊഴുകും

    യമുനാനദിയായൊഴുകും
    പ്രേമകവിതാരസമണിയാം
    മഴവില്ലിതളായ്
    വിടരാം
    സ്വപ്‌നമിളകും മലർവനിയിൽ
    ഹേമാരവിന്ദങ്ങളോളങ്ങളിൽ
    നീരാടി
    നീന്തുന്നൊരീ സന്ധ്യയിൽ
    മധുരമായ് പടരുമീ തെന്നലിൽ

    (യമുനാനദിയായ്)

    അകലെയായ് വരിശകൾ പാടും
    കിളിയുമെൻ
    ശ്രുതിയിലുണർന്നു
    അരികെ നിൻ മോഹമരന്ദം
    നുകരുവാൻ
    സ്വർഗ്ഗമൊരുങ്ങി
    മൂവന്തി മീട്ടുന്ന സ്വരലയലഹരിയിൽ
    അത്രമേൽ
    ആലോലയായ്
    ആലോലമാടുന്ന നന്ദനവനികയിൽ
    അത്രമേൽ അനുരാഗിയായ്
    സഖിയെൻ
    ഹൃദയം നിറയാൻ
    ഇനിയീ കുടിലിൽ വരുമോ

    (യമുനാനദിയായ്)

    ഗോപുരം
    നെയ്‌ത്തിരി നീട്ടി
    ഓർമ്മകൾ തംബുരു മീട്ടി
    കുഴലുകൾ കീർത്തനമേകി

    തവിലുകൾ താളമണിഞ്ഞു
    പൂത്താലിയേന്തുന്ന കൈകളിൽ
    ഇനിയുമൊരാലസ്യമെന്തേ
    സഖീ
    പുതുമോടിയുണരും കുവലയമിഴികളിൽ
    ഉന്മാദമേന്തേ സഖീ
    ഹൃദയം കവിയും
    കനവിൽ
    മദമോ മധുവോ പറയൂ

    (യമുനാനദിയായ്)

Entries

Post datesort ascending
Film/Album ഒച്ച് Fri, 01/12/2023 - 08:15
Banner ഫ്രണ്ട്സ് ആർട്ട് ഇന്റർനാഷണൽ Thu, 30/11/2023 - 20:02
Film/Album ഇല കൊഴിയും കാലം Sun, 26/11/2023 - 23:56
Banner ദേവി ഫിലിം ആർട്ട് Fri, 24/11/2023 - 17:39
Lyric ലൈഫ് ഈസ് ഷോ Wed, 22/11/2023 - 22:22
Artists അഞ്ചൽ മുരളി Wed, 22/11/2023 - 22:18
Artists അലക്സ് Wed, 22/11/2023 - 22:16
Artists ഉണ്ണി പൊറ്റക്കാട് Wed, 22/11/2023 - 22:14
Artists ലേഖ Wed, 22/11/2023 - 22:13
Artists കവിത Wed, 22/11/2023 - 22:12
Artists ശാന്താനാഥ് Wed, 22/11/2023 - 22:09
Artists ഭരതൻ കോട്ടായി Wed, 22/11/2023 - 22:05
Banner ന്യൂ നവരസാലയ Wed, 22/11/2023 - 22:04
Artists തമ്പാൻ Wed, 22/11/2023 - 21:51
Artists മാസ്റ്റർ ബാൽരാജ് Tue, 21/11/2023 - 18:18
Film/Album ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച Sat, 18/11/2023 - 15:39
Banner ചൈതന്യ Sat, 18/11/2023 - 15:21
Artists ഡോക്ടർ പവിത്രൻ Fri, 17/11/2023 - 18:37
Banner മുനവർ ഫിലിംസ് Fri, 17/11/2023 - 18:36
Banner ജി പി ഫിലിംസ് Fri, 17/11/2023 - 18:35
Artists കൽക്കത്ത വിശ്വനാഥൻ Mon, 13/11/2023 - 17:45
Artists ഗോപാൽജി Wed, 01/11/2023 - 21:23
Artists പള്ളൻ ജോസഫ് Fri, 27/10/2023 - 22:55
Banner ശ്രീ മംഗള Thu, 26/10/2023 - 20:25
Producer ബാബു മേനോൻ Tue, 17/10/2023 - 17:44
Artists ലാസർ മാളിയേക്കൽ Tue, 17/10/2023 - 17:43
Film/Album വലസൈ പറവകൾ Mon, 16/10/2023 - 19:19
Artists സുനിൽ മാലൂർ Mon, 16/10/2023 - 19:17
Artists പി പത്മ Sun, 15/10/2023 - 14:17
Artists വി ശ്രീനിവാസമൂർത്തി Thu, 12/10/2023 - 18:07
Artists മല്ലി Thu, 12/10/2023 - 18:06
Artists പാണ്ഡു Thu, 12/10/2023 - 18:05
Artists ബി കെ എസ് വർമ്മ Thu, 12/10/2023 - 18:04
Artists മൈസൂർ മൂർത്തി Thu, 12/10/2023 - 18:03
Artists രാമചന്ദ്ര Thu, 12/10/2023 - 18:01
Artists സുബ്ബയ്യ Thu, 12/10/2023 - 18:01
Artists നരസയ്യ Thu, 12/10/2023 - 18:00
Artists ശ്രീരാമുലു Thu, 12/10/2023 - 17:59
Artists കെ മല്ലിക് Thu, 12/10/2023 - 17:58
Artists ബേബി ശാന്തി Thu, 12/10/2023 - 17:54
Artists ബേബി സിന്ദുർ Thu, 12/10/2023 - 17:53
Artists ബേബി രൂപ Thu, 12/10/2023 - 17:53
Artists ബേബി രേഖ Thu, 12/10/2023 - 17:52
Artists ചന്ദ്രു Thu, 12/10/2023 - 17:52
Artists വെങ്കടസ്വാമി Thu, 12/10/2023 - 17:51
Artists മഞ്ജുനാഥ് Thu, 12/10/2023 - 17:51
Artists ശ്രീനിവാസമൂർത്തി Thu, 12/10/2023 - 17:50
Artists ദശരതി ദിക്ഷിത് Thu, 12/10/2023 - 17:49
Artists ദശരതി ദിക്ഷിത് Thu, 12/10/2023 - 17:49
Artists മല്ലിക Thu, 12/10/2023 - 17:48

Pages

Contribution History

തലക്കെട്ട് Edited on Log message
ജിന്നിന്റെ കോട്ട കാണാന്‍ Tue, 17/09/2024 - 12:35
മേയ് മാസം ജൂണോടായ് കൊഞ്ചുന്നു Tue, 17/09/2024 - 12:33
കുക്കു കുക്കു കുക്കു കുറുകും കുയിലേ Tue, 17/09/2024 - 12:32
കണ്ണിൽ ഉമ്മ വെച്ചു പാടാം Tue, 17/09/2024 - 12:31
വാശി Tue, 10/09/2024 - 18:55
കൂടെവിടെ? Fri, 06/09/2024 - 22:48
മറക്കില്ലൊരിക്കലും Fri, 06/09/2024 - 22:41
രാഗം പൂക്കും ഇമ്പ രാവുകൾ മധു പെയ്യും നേരം Fri, 06/09/2024 - 22:30
രാഗം പൂക്കും ഇമ്പ രാവുകൾ മധു പെയ്യും നേരം Fri, 06/09/2024 - 22:30
രാഗം പൂക്കും ഇമ്പ രാവുകൾ മധു പെയ്യും നേരം Fri, 06/09/2024 - 22:30
പ്രൊഫസർ ജാനകി Fri, 06/09/2024 - 22:26
പെരുമന ഭാസ്കരൻ Thu, 05/09/2024 - 22:55
കൂടെവിടെ? Thu, 05/09/2024 - 22:51
രജനി മേനോൻ Thu, 05/09/2024 - 22:50
രജനി മേനോൻ Thu, 05/09/2024 - 22:50
കൂടെവിടെ? Wed, 28/08/2024 - 22:17
കൂടെവിടെ? Wed, 28/08/2024 - 17:39
എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് Wed, 28/08/2024 - 17:10
സാഗരം ശാന്തം Wed, 28/08/2024 - 16:59
സാഗരം ശാന്തം Wed, 28/08/2024 - 16:54
ഗിരിജ Wed, 28/08/2024 - 16:45
ഇളംമഞ്ഞിലൊഴുകി വരും Wed, 28/08/2024 - 16:43
ചിറകറ്റു വീണു പിടയും Wed, 28/08/2024 - 16:41
മൊട്ടുകൾ വിരിഞ്ഞു Wed, 28/08/2024 - 16:40
ഞാൻ നടന്നാൽ തുളുമ്പും Wed, 28/08/2024 - 16:40
കാത്തിരുന്ന ദിവസം Wed, 28/08/2024 - 16:38
സാഗരസംഗമം Sun, 11/08/2024 - 20:34
എഡിത നാഗേശ്വര റാവു Sun, 11/08/2024 - 20:33
എഡിത നാഗേശ്വര റാവു Sun, 11/08/2024 - 20:33
തീർത്ഥാടനം Wed, 07/08/2024 - 23:17
യുദ്ധം Wed, 07/08/2024 - 23:00
യുദ്ധം Wed, 07/08/2024 - 22:52
യുദ്ധം Wed, 07/08/2024 - 22:33
രാമചന്ദ്രൻ സോമൻ Wed, 07/08/2024 - 22:21
രാമചന്ദ്രൻ സോമൻ Wed, 07/08/2024 - 22:21
സന്ധ്യാവന്ദനം Tue, 30/07/2024 - 21:41
ഞാനുമെൻ്റെ അളിയനും Tue, 30/07/2024 - 21:34
ഞാനുമെൻ്റെ അളിയനും Tue, 30/07/2024 - 21:34
ഞാനുമെൻ്റെ അളിയനും Tue, 30/07/2024 - 21:34
വാരിജാമേനോൻ Tue, 30/07/2024 - 21:33
വാരിജാമേനോൻ Tue, 30/07/2024 - 21:33
കിങ്ങിണിക്കൊമ്പ് Tue, 30/07/2024 - 21:28
ഓമനത്തിങ്കൾ Tue, 30/07/2024 - 21:24
സന്ധ്യ മയങ്ങും നേരം Sun, 21/07/2024 - 20:13
മാസ്റ്റർ സുരേന്ദ്രൻ Sun, 21/07/2024 - 20:10
മാസ്റ്റർ സുരേന്ദ്രൻ Sun, 21/07/2024 - 20:10
ഡോക്ടർ ശ്യാം Sun, 21/07/2024 - 20:09
ഡോക്ടർ ശ്യാം Sun, 21/07/2024 - 20:09
കല്യാണിക്കുട്ടിയമ്മ Sun, 21/07/2024 - 19:49
പ്രാണന്‍ നീയെന്റെ (സാഡ്) Sun, 21/07/2024 - 19:48

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages