യാമം മോഹനയാമം

യാമം മോഹനയാമം നിറമേകി
യാമം മോഹനയാമം നിറമേകി
പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
ആരോ തൂവിണ്ണിൻ മായാജാലം തേടി
ആരോ തൂവിണ്ണിൻ മായാജാലം തേടി

കൊഞ്ചി കോമള രാഗം
ഉള്ളം കുളിരും വീണാനാദം
മിഴിനീര്‍പ്പൂവിന്‍ ഹൃദയം നിറയെ മോഹാവേഗം
മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
ആരോ തൂവിണ്ണിൻ മായാജാലം തേടി

മണ്ണിന്‍ സ്നേഹം പോലെ
കാണാക്കിളികള്‍ ദൂരെ പാടി
യമുനാതീരം തഴുകാന്‍ വെമ്പി തെന്നല്‍ക്കൈകള്‍
മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
ആരോ തൂവിണ്ണിൻ മായാജാലം തേടി

യാമം മോഹനയാമം നിറമേകി
യാമം മോഹനയാമം നിറമേകി
പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
ആരോ തൂവിണ്ണിൻ മായാജാലം തേടി
ആരോ തൂവിണ്ണിൻ മായാജാലം തേടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Yaamam mohanayamam