മണിനൂപുരം പദതാരിലേകി
മണിനൂപുരം.. പദതാരിലേകി ലയം
മൊഴിമഞ്ഞുതുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം... അകമലരിയിൽ
അറിയാതെ പെയ്തൊരു രാത്രിയിൽ സ്നേഹമായ്
മഞ്ഞുതുള്ളികളൂർന്നു വീണൊരു സുഖം..
മണിനൂപുരം പദതാരിലേകി ലയം...
വസന്തോദയമിതോ.. വിണ്ണിൻ മാനസവനികയിൽ
വസന്തോദയമിതോ.. വിണ്ണിൻ മാനസവനികയിൽ
അമൃതം ഏതോ കവിതയരുളിയ കനവിലോ
മധുമന്ത്രമായ് കിളികൾതൻ
മഞ്ജു മർമ്മരമൂർന്നു വീണൊരു ലയം...
മൊഴിമഞ്ഞുതുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ...
അറിയാതെ പെയ്തൊരു രാത്രിയിൽ സ്നേഹമായ്
മഞ്ഞുതുള്ളികളൂർന്നു വീണൊരു സുഖം...
മണിനൂപുരം പദതാരിലേകി ലയം
നിറം തേടിയ നിഴൽ...
രാവിൻ വീഥിയിൽ ഉണരവേ (2)
തീരം നീളെ തെന്നലിളകിയ കുളിരവും..
ഋതുഭംഗിയും വിടരവേ...
മഞ്ജു മരമ്മരമൂർന്നു വീണൊരു ലയം..
മൊഴിമഞ്ഞുതുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ..
അറിയാതെ പെയ്തൊരു രാത്രിയിൽ.. സ്നേഹമായ്
മഞ്ഞുതുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദതാരിലേകി ലയം..