രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
മൃദുല വിഷാദ ഗീതമേ
രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
മൃദുല വിഷാദ ഗീതമേ
രജനീ ഉണരൂ...
പകലൊളി പോലുമീ ഹേമന്തസന്ധ്യയില്‍ കനലിതളായ്
ചെറുനിഴലിന്‍ ചിരാതില്‍ മുനിഞ്ഞു സാന്ത്വനനാളം
ഏകാന്തസഞ്ചാരിതന്‍ പാഴ്മോഹങ്ങളില്‍
കുളിരല ഇളകുമോരണിനിത നിമിഷവും ഇതാ ഇതാ വിമൂകമായ്
രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
മൃദുല വിഷാദ ഗീതമേ
രജനീ ഉണരൂ...
മപസ പപ മപസ മാപനി മപ മപധപ മപ രിമഗ
ഗരിമാഗ സനിസ സനി റിസ നിധനി നിധ സനി ധപധപമഗ
സഗമപനിസരിഗമഗസനിധപമഗാപ
കേഴുകയല്ലോ തോരാത്ത മനവുമായ് പൂമ്പുഴകള്‍
മണിക്കുയിലിന്‍ സ്വനങ്ങളില്‍
എങ്ങോ സാന്ദ്രവിലാപം
വിതുമ്പുന്നു നീലാംബരി ഈ സാരംഗിയില്‍ ജതികളില്‍ ഒഴുകിയ നൂപുര മഞ്ജരി
ഇതാ ഇതാ വിമൂകമായ്
രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
മൃദുല വിഷാദ ഗീതമേ
രജനീ ഉണരൂ...
നിന്‍റെ നിരാമയ തുഷാരഹാരം പൊഴിയുകയായ്
പൊന്മുളതന്‍ കിനാവുകള്‍
മെല്ലെ തേങ്ങുകയായ്
ആലോലമന്ദാരിയായ് വെണ്‍മേഘങ്ങളില്‍
തളിര്‍ വെയിലുരുകിയ തരളിതനിമിഷവും ഇതാ ഇതാ വിമൂകമായ്
രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
മൃദുല വിഷാദ ഗീതമേ
രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
മൃദുല വിഷാദ ഗീതമേ
രജനീ ഉണരൂ...