മധുവനം പൂത്തൊരുങ്ങി

മധുവനം പൂത്തൊരുങ്ങി
മരതകം കൈവിളങ്ങി
തുടികളില്‍ ഇളകിയ താളവുമായ് രാക്കിളികള്‍
മദനലതകളില്‍ ആടിയുരുമ്മി-
യൊരാതിര രാവില്‍
മധുവനം പൂത്തൊരുങ്ങി
മരതകം കൈവിളങ്ങി

അകലെയായ് സന്ധ്യയിടറിയ മുടികളില്‍
പകലുകള്‍ വാടിവീണ കനവില്‍ ഓ
അകലെയായ് സന്ധ്യയിടറിയ മുടികളില്‍
പകലുകള്‍ വാടിവീണ കനവില്‍
മൗനം മായും ഭാവനയില്‍
(മധുവനം...)

എവിടെയോ മേഘമുഴറിയ പടവിലായ്
വിധുരയാം തരളചന്ദ്രിക പാടി ഓ
എവിടെയോ മേഘമുഴറിയ പടവിലായ്
വിധുരയാം തരളചന്ദ്രിക പാടി
ഏതോ മായായാമിനിതന്‍
(മധുവനം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhuvanam poothorungi