ഡിജോ അഗസ്റ്റിൻ

Dijo Augustine

1983 ഓഗസ്റ്റ് 23 ന് കോട്ടയം ഈരാറ്റുപേട്ടയിൽ അഗസ്തിയുടെയും ത്രേസ്യാമ്മയുടെയും മകനായി ജനിച്ചു. കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽനിന്നും സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം കഴിഞ്ഞതിനുശേഷമാണ് ഡിജോ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 101 ചോദ്യങ്ങൾ എന്ന സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യുട്ടീവായിട്ടായിരുന്നു തുടക്കം. ജിയോ ബേബി ചിത്രങ്ങളായ രണ്ടു പെൺകുട്ടികൾ, കുഞ്ഞുദൈവം എന്നിവയുടെ പ്രൊഡക്ഷൻ കോഡിനേറ്ററായി പ്രവർത്തിച്ചു. കുഞ്ഞുദൈവം എന്ന സിനിമയിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.  ദി ഗ്രേറ്റ്  ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ സഹ നിർമ്മാതാവാണ് ഡിജൊ അഗസ്റ്റിൻ.

ഡിജോ കാനഡയിൽ സോഷ്യൽ വർക്കറാണ്. ഭാര്യ നിമ്മി, മക്കൾ ആയുഷ് , ഐറിൻ.

വിലാസം:- 

3672 Hummingbird Way,  Edmonton,  Alberta, Canada 

dijokaps@gmail.com