റംസാനിലെ ചന്ദ്രികയോ
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം
റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ
അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി
ആരു നീ - ആരു നീ - ആരു നീ..
(റംസാനിലെ..)
തേജോഗോപുരത്തിൻ തങ്കപ്പടവിറങ്ങും
താരമോ പുഷ്പകാലമോ
മുന്തിരിച്ചൊടിയിതൾ വിടർത്തൂ എന്നെ നിൻ
മന്ദസ്മിതത്തിൻ മടിയിലുറങ്ങാനനുവദിക്കൂ
ഇടംകൈ നിന്റെ ഇടംകൈ എന്റെ
വിടർന്ന മാറിലെ പടരുന്ന പൂവള്ളിയാക്കൂ
പൂവള്ളിയാക്കൂ
(റംസാനിലെ..)
ഏതോ ചേതോഹരമാം അരയന്ന-
ത്തേരിലെത്തും ദൂതിയോ സ്വർഗ്ഗദൂതിയോ
മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ
മാദകഗന്ധം നുകർന്നു കിടക്കാനനുവദിക്കൂ
വലംകൈ നിന്റെ വലംകൈ എന്റെ
തലക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ
തലയിണയാക്കൂ
(റംസാനിലെ..)
Film/album:
Lyricist:
Music:
Singer:
Raaga:
ഗാനം | ആലാപനം |
---|---|
ഗാനം റംസാനിലെ ചന്ദ്രികയോ | ആലാപനം പി ജയചന്ദ്രൻ |
ഗാനം അകിലും കന്മദവും | ആലാപനം കെ ജെ യേശുദാസ് |
ഗാനം യക്ഷി യക്ഷി ഞാനൊരു യക്ഷീ | ആലാപനം വാണി ജയറാം |
ഗാനം അരയിൽ തങ്കവാളു തുടലു കിലുക്കും | ആലാപനം പി മാധുരി, കോറസ് |
ഗാനം മാപ്പിളപ്പാട്ടിലെ മാതളക്കനി | ആലാപനം പി ജയചന്ദ്രൻ, ലത രാജു |
ഗാനം അറേബിയ അറേബിയ | ആലാപനം പി മാധുരി |
ഗാനം ശരറാന്തൽ വിളക്കിൻ | ആലാപനം എൽ ആർ ഈശ്വരി, കോറസ് |
ഗാനം സുവർണ്ണ രേഖാനദിയിൽ | ആലാപനം പി മാധുരി |