വൃശ്ചികരാത്രിതന്‍

വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു

♪വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി - വാനം
പിച്ചകപ്പൂപ്പന്തലൊരുക്കി ♪
( വൃശ്ചിക..)

♪നാലഞ്ചു താരകള്‍ യവനികയ്‌ക്കുള്ളില്‍ നിന്നും
നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍ (2)
കോമള വദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്ദകൌമുദി ഇറങ്ങിവന്നു (2) ♪
( വൃശ്ചിക..)

♪ഈ മുഗ്ദ്ധ വധുവിന്റെ കാമുകനാരെന്ന്
ഭൂമിയും വാനവും നോക്കിനിന്നു (2)
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന്‍ ചോദിക്കുന്നു (2) ♪
( വൃശ്ചിക..)