എന്നും ചിരിക്കുന്ന സൂര്യന്റെ
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം
എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍
ഇന്നെത്ര ധന്യതയാര്‍ന്നു..
എള്ളെണ്ണ തൻ മണം പൊങ്ങും നിൻ കൂന്തലിൽ
പുൽകി പടര്‍ന്നതിനാലേ (എന്നും ചിരിക്കുന്ന.. )
എന്നും തലോടുന്ന പൂന്തെന്നൽ വീചികൾ
ഇന്നെത്ര സൌരഭ്യമാര്‍ന്നു (2 )
കാണാത്ത കസ്തൂരി തൂവും നിൻ ചുണ്ടിലെ
കണികകളൊപ്പുകയാലെ (എന്നും ചിരിക്കുന്ന.. )
ഇന്നത്തെ പൊൻ വെയിൽ ഇന്നത്തെ മാരുതൻ
ഈ മുഗ്ദ്ധ ഭൂപാള രാഗം (2)
ഇല്ല മറക്കില്ലൊരിക്കലുമെന്നല്ലീ
കണ്ണുനീര്‍ ചൊല്ലുന്നു തോഴീ.. (എന്നും ചിരിക്കുന്ന.. )
അമലേ നാമൊരുമിച്ചു ചാര്‍ത്തുമീ പുളകങ്ങൾ
മറവിക്കും മായ്ക്കുവാനാമോ (2 )
ഋതു കന്യ പെയ്യുമീ നിറമെല്ലാം മായ്ഞ്ഞാലും
ഹൃദയത്തിൽ പൊന്നോണം തുടരും.. (എന്നും ചിരിക്കുന്ന.. )
Film/album:
Lyricist:
Music:
Singer:
Raaga: