വിശ്വം കാക്കുന്ന നാഥാ‍ ‍‍- മോനു

വിശ്വം കാക്കുന്ന നാഥാ

വിശ്വം കാക്കുന്ന നാഥാ.......

വിശ്വൈക നായകാ......

ആത്മാവിലെരിയുന്ന തീയണക്കൂ

നിൻ ആത്മ ചൈതന്യം നിറയ്ക്കൂ

ആത്മചൈതന്യം നിറയ്ക്കൂ

വിശ്വം കാക്കുന്ന നാഥാആ..ആ..ആ..ആ...ഇടയൻ കൈവിട്ട കുഞ്ഞാടുകൾ

ഇരുളിൽ കൈത്തിരി തിരയുമ്പോൾ (2)

ആരുമില്ലാത്തവർക്കഭയം നൽകും

കാരുണ്യം എന്നിൽ ചൊരിയേണമേ

കാരുണ്യം എന്നിൽ ചൊരിയേണമേ

(വിശ്വം..)അകലാതെ അകലുന്നു സ്നേഹാംബരം

നീ അറിയാതെ പോകുന്നു എൻ നൊമ്പരം (2)

അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ

അന്യനാണെങ്കിലും എന്റെയീ കണ്ണുനീർ

ധന്യമായ് തീരട്ടെ നിൻ വീഥിയിൽ

ധന്യമായ് തീരട്ടെ നിൻ വീഥിയിൽ

(വിശ്വം..)