കണ്ണെത്താമല മാമല
കണ്ണെത്താമല മാമലയേറി
നോക്കെത്തക്കടവു കടന്ന് വരുന്നുണ്ടേ
വരുന്നുണ്ടേ...ആരാരോ...
പള്ളിപ്പാനപ്പന്തലൊരുക്കെടാ കുടുകുടു പാണ്ടിച്ചെണ്ട മുറുക്കെടാ
തിമൃതത്തൈ തക തിമൃതത്തൈ
കുരുകുക്കുരു പൂങ്കുരുവീ പറ വെയ്ക്കടീ പൂങ്കുഴലീ
നാട്ടു വണ്ടീ നാടകവണ്ടീ നാൽക്കവലേലെത്തീ
ജില്ലം തിറ തുള്ളാട്ടം ജില്ലം തിറ തുള്ളാട്ടം
ജില്ലം തിറ തുള്ളാട്ടം ജില്ലം തിറ തുള്ളാട്ടം
മിണ്ടണതെല്ലാം പൂമ്പാട്ട് തട്ടണതെല്ലാം തമ്പേറ്
നാട്ടുനടപ്പിലൊരാറാട്ട് മുക്കിനു മുക്കിനു വരവേല്പ്
അക്കരെയിക്കരെ ആനവരമ്പത്തോലക്കുഴലു കുറുംകുഴല്
തുടിയുടുക്ക് പമ്പയിലത്താളം
തുടിയുടുക്ക് പമ്പയിലത്താളം
തുടിയുടുക്ക് പമ്പയിലത്താളം
ആലിലയ്ക്കൊത്തൊരു പൊൻകുരിശുള്ളോരു
ഞൊറിയിട്ടുടുക്കണ ദാസമ്പിപ്പെണ്ണിനു
കയ്യിൽ കിടക്കണൊരോട്ടു വള
ആഹാ കയ്യിൽ കിടക്കണൊരോട്ടു വള
അവൾ മാർഗ്ഗം കളിക്കൊത്തു താളം പിടിക്കുമ്പോൾ
കിലുങ്ങുന്നൊരു കല്ലുവള
അത് കൊഞ്ചിക്കുണുങ്ങണ കന്നിവള
തുള്ളി തപ്പുകൊട്ടിക്കളിച്ചാടിക്കളിക്കുമ്പോ
മേളം തുള്ളണ പൊന്നുവള
ആഹാ മേളം തുള്ളണ പൊന്നുവള
ആഹാ മേളം തുള്ളണ പൊന്നുവള
ഒത്തു പിടിച്ചവർ കപ്പൽ കേറി
തകതികുതൈ
പലനാടു നോക്കി പുറപ്പെട്ടാറെ
തകതികുതൈ
ശിപ്പായിമാരവർ അരികിലുണ്ട്
ശെമ്മാശമ്മാരവർ പലരുമുണ്ട്
ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്തു മന്നനും കൂടെയുണ്ട്
റൂറമാറൗസേപ്പെഴുന്നള്ളുമ്പോ
തകതികുതൈ
തത്തങ്ങൾമാരവർ അരികിലുണ്ട്
തകതികുതൈ
മാലാഖമാർ മൊഴിഞ്ഞൂ ശുഭസങ്കീർത്തനം
ദേവൻ പിറന്നൂ മണ്ണിൽ നിത്യനായകനായ്
ശ്രീയേശുനാഥനെന്നും നമുക്കാശ്രയമേ
പാപങ്ങൾ പോക്കുവാനായ് അവൻ ക്രൂശിതനായ്
അതിരുകളില്ലാ വട്ടാരം മതിലുകളില്ലാ കൂടാരം
മൂത്തോർ വാക്കിൻ വീടാരം മാളോർക്കെല്ലാം കൊട്ടാരം
അക്കുത്തിക്കുത്തരമനമേട്ടിൽ തെക്കേപ്പാട്ടെ തേന്മാവിൽ
പത്തറുപതു കിളിയുടെ വിളയാട്ടം
പത്തറുപതു കിളിയുടെ വിളയാട്ടം
പത്തറുപതു കിളിയുടെ വിളയാട്ടം (കണ്ണെത്താമല)