മൗനം എന്റെ മായാമോഹത്തിൻ

മൗനം എന്റെ മായാമോഹത്തിൻ
മുഖപടമായിരുന്നു
മിഴിനീർ മിഴിനീരാനന്ദ മേഘം പൊഴിക്കുന്ന
തേൻമഴയായിരുന്നു
അതറിയാതെ നീ പോയതെന്തേ
ഒന്നും പറയാതെ നീ പോയതെന്തേ
മൗനം എന്റെ മായാമോഹത്തിൻ
മുഖപടമായിരുന്നു

പടിവാതിലോന്നു കരഞ്ഞു
ജാലക തിരശീല മെല്ലെയുലഞ്ഞു
പടിവാതിലോന്നു കരഞ്ഞു
പടിവാതിലോന്നു കരഞ്ഞു
ജാലക തിരശീല മെല്ലെയുലഞ്ഞു
നീ വരും കാലൊച്ച കേൾക്കാൻ പിടയുന്ന
ഹൃദയുമായി ഞാൻ നിന്നു
നിമിഷങ്ങൾ യുഗദീപതമായെങ്കിലും
വന്നില്ല എന്നെ അറിഞ്ഞില്ല

മൗനം എന്റെ മായാമോഹത്തിൻ
മുഖപടമായിരുന്നു
മിഴിനീർ മിഴിനീരാനന്ദ മേഘം പൊഴിക്കുന്ന
തേൻമഴയായിരുന്നു
അതറിയാതെ നീ പോയതെന്തേ
ഒന്നും പറയാതെ നീ പോയതെന്തേ
മൗനം എന്റെ മായാമോഹത്തിൻ
മുഖപടമായിരുന്നു

ചിരിതൂകിയെത്തി വസന്തം

കൂടെ വരുമെന്ന് ചൊല്ലി ഹൃദന്തം
ചിരിതൂകിഎത്തി വസന്തം
ചിരിതൂകിഎത്തി വസന്തം
കൂടെ വരുമെന്ന് ചൊല്ലി ഹൃദന്തം
നിൻ കാതിൽ പറയാതെ പകരാൻ
പ്രണയമന്ത്രം
മധുമാസം വഴിമാറി പോയെങ്കിലും
വന്നില്ല എന്നെ അറിഞ്ഞില്ല

(മൗനം എന്റെ മായാമോഹത്തിൻ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mounam ente mayamohathin

Additional Info

അനുബന്ധവർത്തമാനം