വാക്കുകൾ വേണ്ടാ വർണങ്ങൾ വേണ്ടാ

ആ ..ആ
വാക്കുകൾ വേണ്ടാ വർണങ്ങൾ വേണ്ടാ
അനുരാഗകാവ്യങ്ങളെഴുതാൻ (2)
നീയറിയാത്ത ഭാവത്തിൽ ഒരു നോട്ടം എറിയുമ്പോൾ
അതിലുണ്ടൊരായിരം കാമനകൾ
അമലേ നിൻ ഹൃദയത്തിൻ ഭാവനകൾ
വാക്കുകൾ വേണ്ടാ വർണങ്ങൾ വേണ്ടാ

എവിടെയാണെങ്കിലും നിന്റെ നിശ്വാസങ്ങൾ
എന്നെ തഴുകുവാനെത്തും
നിൻ മുടിത്തുമ്പിലെ സൗരഭം കാറ്റിന്റെ
കൈകളിൽ നിന്നും കവർന്നെടുക്കും (2)
വിടരാൻ വിതുമ്പുന്ന പൂക്കളിൽ നോവാതെ
മധുചുംബനങ്ങൾ ഞാൻ നൽകും
അവ നിന്റെ മൃദുലാധരം പോൽ തുടുക്കും
വാക്കുകൾ വേണ്ടാ വർണങ്ങൾ വേണ്ടാ

അലസമാം രാവിന്റെ ശീതളഛയയിൽ
നിന്നെയും കാത്തു ഞാൻ നിൽക്കും
മിന്നാമിനുങ്ങിന്റെ നക്ഷത്ര ദീപ്തിയിൽ
നീ വരും വീഥിയൊരുങ്ങും (2)
ആത്മാവിൽ നിന്നെ പുണർന്നു കൊണ്ടോമനേ
നീയാണെൻ ജീവനെന്നോതും
ആ ദിവ്യ നിർവൃതിയിൽ ഞാൻ ലയിക്കും
(വാക്കുകൾ വേണ്ടാ വർണങ്ങൾ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
vakkukal venda varnnangal venda

Additional Info

അനുബന്ധവർത്തമാനം