അഷ്ക്കർ സൗദാൻ

Ashkkar Saudan

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ജനിച്ചു. ചലച്ചിത്ര നടൻ മമ്മൂട്ടിയുടെ സഹോദരീ സൗദയുടെ പുത്രനാണ് അഷ്ക്കർ സൗദാൻ. എറണാംകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷമാണ് അഷ്ക്ക്ക്കർ അഭിനയം രംഗത്തേയ്ക്കിറങ്ങുന്നത്. കോളേജ് പഠനകാലത്ത് അഷ്ക്കർ മോഡലിംഗ് ചെയ്തിരുന്നു. കൂടാതെ ഷോർട്ട് ഫിലും എഡിറ്റിംഗും പഠിച്ചു. നിരവധി ഷോർട്ട് ഫിലിമുകൾ എഡിറ്റ് ചെയ്തിട്ടൂണ്ട്. ആരോ ഒരാൾ, വേനൽ മഴ എന്നീ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്..

അമ്മാവനായ മമ്മൂട്ടിയോടൊപ്പം തസ്കരവീരൻ എന്ന സിനിമയിൽ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് അഷ്ക്കർ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്.  വലിയങ്ങാടിഇവർ വിവാഹിതരായാൽ എന്നീ സിനിമകളിൽ സപ്പോർട്റ്റിംഗ് ആക്ടറായി അഭിനയിച്ചു.  2014 -ൽ മിത്രം എന്ന സിനിമയിലൂടെ നായകനായി. കൊലമാസ്, വള്ളിക്കെട്ട്, എന്നോട് പറ ഐ ലവ് യൂന്ന് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ നായകനായി അഭിനയിച്ചു. ചില തമിഴ് ചിത്രങ്ങളിലും അഷ്ക്കർ അഭിനയിച്ചിട്ടുണ്ട്.