മൊയ്തു പടിയത്ത്

Moidu Padiyath
Date of Birth: 
Thursday, 28 May, 1931
Date of Death: 
Wednesday, 11 January, 1989
സംവിധാനം: 1
കഥ: 9
സംഭാഷണം: 9
തിരക്കഥ: 6

കൊടുങ്ങല്ലൂരിലെ എറിയാട് പടിയത്ത് മുഹമ്മദ്‌ ഹാജിയുടെയും വലിയവീട്ടിൽ ഫാത്തിമയുടെയും മകനായി 1931 മെയ് 28 ആം തിയതി മൊയ്തു പി.എ എന്ന മൊയ്തു പടിയത്ത് ജനിച്ചു. മുസ്ലീം കുടുംബങ്ങളിലെ അമ്മായിയമ്മ മരുമകൾ പോര്/ത്വലാക്ക്/ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന കഥകൾ പ്രമേയമാക്കി നോവലുകൾ രചിച്ച ഇദ്ദേഹം നോവൽ/ചെറുകഥ എന്നീ സാഹിത്യ വിഭാഗങ്ങളിലായി എഴുപതോളം കൃതികൾ എഴുതിയീട്ടുണ്ട്. 1960 -ൽ നവോദയ സ്റ്റുഡിയോയുടെ ബാനറിൽ അദ്ദേഹത്തിന്റെ വിവാദ നോവലായ ഉമ്മ അതേ പേരിൽ തന്നെ കെ.പി. ഉമ്മറിനെ നായകനാക്കി കുഞ്ചാക്കോ ചലച്ചിത്രമാക്കി.

തുടർന്ന് കുട്ടിക്കുപ്പായംകുപ്പിവളയത്തീംമൈലാഞ്ചിമണിയറമണിത്താലി.. തുടങ്ങി നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും എഴുതിയ അദ്ദേഹം അല്ലാഹു അൿബർ എന്ന ഒരു സിനിമ സംവിധാനം ചെയ്യുകയും ഉണ്ടായി. മൊയ്തു പടിയത്തിന്റെ മകനാണ് സംവിധായകൻ സിദ്ദിഖ് ഷമീർ. സംവിധായകൻ കമലും നടൻ ബഹദൂറും ബന്ധുക്കളാണ്.