അനൂപ് കൃഷ്ണൻ

Anoop Krishnan

പാട്ടാമ്പി സ്വദേശിയായ അനൂപ് കൃഷ്ണൻ. PHSPUM പട്ടാമ്പിയിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. സ്റ്റേജ് ഷോകളിൽ അവതാരകനായിരുന്ന അനൂപ് അഭിനയിച്ച ആദ്യ ചിത്രം ജിബിൻ ജെയിംസ്  സംവിധാനം ചെയ്ത 'ഫെയ്‌സ് ഇൻ ഫെയ്‌സ്ബുക്ക്' ആണ്. പക്ഷെ ചിത്രം റിലീസ്‌ചെയ്‌തില്ല. തുടർന്ന് ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, പ്രെയ്‌സ് ദ ലോർഡ്, ഞാൻ സംവിധാനം ചെയ്യും, എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജി പ്രഭ സംവിധാനം ചെയ്ത സംസ്‌കൃത സിനിമയായ 'ഇഷ്ടി'യിലെ അനൂപിന്റെ കഥാപാത്രം ഏറെ ജനശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു. ചില സംഗീത ആൽബങ്ങളും അനൂപ് കൃഷ്ണൻ സംവിധാനം ചെയ്തിട്ടുണ്ട്.

Anoop Krishnan