അന്ന രേഷ്മ രാജൻ
Anna Reshma Rajan
1991 ജനുവരി 30 -ന് കെ സി രാജന്റെയും ഷീബയുടെയും മകളായി എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. ആലുവ നിർമ്മല ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു അന്നയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ആലുവ ഗവ്ണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും നേഴ്സിംഗിൽ ബിരുദം നേടി. വിദ്യാഭ്യാസകാലത്ത് കായിക മത്സരങ്ങളിൽ പങ്കെടുത്ത് അന്ന സമ്മാനങ്ങൾ നേടിയിട്ടുണ്ട് പഠനത്തിന് ശേഷം രാജഗിരി ഹോസ്പിറ്റലിൽ ജോലിയിൽ ചേർന്നു.
2017 -ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് അന്ന രേഷ്മ രാജൻ അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി. തുടർന്ന് മധുരരാജ, അയ്യപ്പനും കോശിയും എന്നീ സിനിമകളുൾപ്പെടെ പത്തിലധികം സിനിമകളിൽ അന്ന രേഷ്മ രാജൻ അഭിനയിച്ചിട്ടുണ്ട്.