അജീഷ് ജോസ്
Ajeesh Jose
വയനാട് സ്വദേശി. ശ്രീമതി അന്നാമ്മ, പരേതനായ ശ്രീ ജോസ് സി. വി. എന്നിവരാണ് മാതാപിതാക്കൾ. ജനനം 1990 നവംബർ 2-ന് (കോഴിക്കോട്) .
അജീഷ് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം (MTA - Master of Tourism Administration) കരസ്ഥമാക്കിയിട്ടുണ്ട്. തുടർന്ന് അതേ മേഖലയിൽ travel consultant ആയി ജോലി ചെയ്യുന്നതിനിടയിൽ അഭിനയമോഹവുമായി സിനിമയിൽ എത്തിപ്പെട്ടു. ആദ്യ ചിത്രം ഒരു കുപ്രസിദ്ധ പയ്യൻ, തുടർന്ന് "പ്രേതം 2", "മൊട്ടിട്ട മുല്ലകൾ", "കൽക്കി", "അജഗജാന്തരം", "ഹൃദയം" എന്നീ ചിത്രങ്ങളിലും, കൂടാതെ 4-5 ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മൂത്ത സഹോദരൻ - അനീഷ് ജോസ്
അജീഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ