വിനീത് മോഹൻ
കൊല്ലം ജില്ലയിൽ ജനിച്ചു. കളമശ്ശേരി കേന്ദ്രീയ വിദ്യാലയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലുവ യൂണിയൻ കൃസ്ത്യൻ കോളേജിൽ നിന്നും ബി എസ് സി മാത്തമാറ്റിക്സ് കഴിഞ്ഞതിനുശേഷം വിനീതിന് സിൻഡിക്കേറ്റ് ബാങ്കിൽ ജോലി ലഭിച്ചു. സിനിമാഭിനയത്തോടുള്ള താത്പര്യം കാരണം ജോലി രാജി വെച്ച് അതിനുള്ള ശ്രമം തുടങ്ങി.
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പരിചയപ്പെടാന്‍ കഴിഞ്ഞതാണ് വഴിത്തിരിവായത്. വിജയ് ബാബുവിന്റെ നിർദ്ദേശപ്രകാരം സിനിമാമേക്കിംഗ് പഠിയ്ക്കാൻ വേണ്ടി സിനിമകളുടെ പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലൊക്കെ പങ്കാളിയായി. അങ്ങിനെയാണ് മെമ്മറീസ് എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം കിട്ടുന്നത്. ഒരു പാസിങ് സീന്‍ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളു. പിന്നീട് ഒരു കൊറിയൻ പടം -ത്തിലും ചെറിയൊരു വേഷം ചെയ്തു. അതിനുശേഷം ആട്, പെരുച്ചാഴി എന്നീ സിനിമകളിൽ പ്രേക്ഷകശ്രദ്ധ നേടുന്ന ചെറിയ വേഷങ്ങൾ ചെയ്തു. അടി കപ്യാരേ കൂട്ടമണി എന്ന സിനിമയിലെ മുഴുനീള വേഷമാണ് വിനീത് മോഹന് പ്രശസ്തി നേടിക്കൊടുത്തത്. പത്തിലധികം ചിത്രങ്ങളിൽ വിനീത് മോഹൻ അഭിനയിച്ചിട്ടുണ്ട്.