വയലാർ റാണ

Vayalar Rana

ബഹുമുഖ പ്രതിഭയാണ്  വയലാർ റാണ(നർത്തകനും, ഗായകനും, കവിയും, അഭിനേതാവും ആണ് ). ആലുവ ശാരിക, ചാലക്കുടി സാരഥി, തൃശൂർ യമുന, കൊച്ചിൻമഹാത്മാ, ചേർത്തല രംഗകല തുടങ്ങിയ നാടകസമിതികളിൽ പ്രവർത്തിച്ച ശേഷം സിനിമയിൽ ഭാവി തേടുന്ന ഇദ്ദേഹം സിനിമയിൽ അഭിനേതാവെന്ന നിലയിൽ അറിയപ്പെടാനാണ്  ആഗ്രഹിക്കുനത് .

പോൽ ഞാറക്കൽ സംവിധാനം ചെയ്ത 'വെള്ളിമണിത്താല' ത്തിലെ തെങ്ങ്  കയറ്റ കോളേജ്  പ്രിസിപ്പലിന്റെ കഥാപാത്രത്തിന്  ശേഷം സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ അവതരിപ്പിക്കാൻറാണക്ക്  അവസരം ലഭിക്കുന്നുണ്ട്. മാണിക്യക്കൂടാരം, ഇതാ ഒരു സ്നേഹഗാഥ എന്നീ ചിത്രങ്ങൾക്ക്  ശേഷം ചേനപ്പറമ്പിലെ ആനക്കാര്യത്തിൽ കഴകക്കാരൻ ശശിയായി അഭിനയിക്കുന്നു.

അവലംബം : എതിരൻ കതിരവന്റെ ഫേസ്ബുക്ക്‌  പോസ്റ്റ്‌