ഉണ്ണി ലാലു

Unni Lalu

ബാല സുബ്രഹ്മണ്യത്തിന്റെയും ശ്രീജയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കൊട്ടുളിയിൽ ജനിച്ചു. കോഴിക്കോട് മേഴ്സി കോളേജിൽ നിന്നും ബികോം കഴിഞ്ഞ ഉണ്ണി മൊബൈൽ ഫോണിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു. മിനി സ്ക്രീനിലൂടെയായിരുന്നു ഉണ്ണിയുടെ അഭിനയരംഗത്തെ കരിയർ ആരംഭിയ്ക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഉണ്ണി ലാലു റ്റിക് റ്റോക്കിലൂടെയും, വെബ് സീരീസുകളിലൂടെയും ജനശ്രദ്ധ നേടിയിട്ടുള്ള അഭിനേതാവാണ്. കൺസപ്റ്റ് ടിക്ടൊക് വീഡിയോസിൽ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ഉണ്ണിയേട്ടൻ എന്നായിരുന്നു. ആ പേരിലാണ് ഉണ്ണി ശ്രദ്ധിയ്ക്കപ്പെട്ടത്. 

സിനിമാ മോഹവുമായി നിരവധി സിനിമകളുടെ ഓഡിഷനിൽ പങ്കെടുത്തിരുന്ന ഉണ്ണി ലാലു തരംഗം എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കുറച്ചു ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. 2022 -ൽ ഇറങ്ങിയ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലാണ് ഉണ്ണിക്ക് ആദ്യമായി ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു വേഷം ലഭിയ്ക്കുന്നത്.

 

ഉണ്ണി ലാലുവിന്റെ Facebook