സുജിത് സുധാകരൻ
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ പുരസ്കാരം കരസ്ഥമാക്കിയ സുജിത്ത് സുധാകരൻ.
തൃശ്ശൂർ വെള്ളാനിക്കര കോമാട്ടിൽ സുധാകരന്റെയും വിമലയുടെയും മകനാണ് സുജിത്ത് . പൂച്ചട്ടി എ കെ എം ഹയർ സെക്കണ്ടറി സ്കൂളിലെ പഠന ശേഷം ബി ടെക് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചാണ് സുജിത്ത് ഫാഷൻ ഡിസൈനിങ് രംഗത്തേക്ക് വരുന്നത്. തമിഴ് സിനിമകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് എത്തിയ സുജിത്തിന്റെ ആദ്യ സിനിമ 2013 ൽ പുറത്തിറങ്ങിയ ഇരുമ്പ് കുതിരൈ ആയിരുന്നു. പത്തോളം തമിഴ് സിനിമകളിൽ പ്രവർത്തിച്ച ശേഷമാണ് പ്രിയദർശൻ സംവിധാനം ചെയ്ത "ഒപ്പം" എന്ന സിനിമയിൽ വസ്ത്രാലങ്കാരം ചെയ്തു കൊണ്ട് മലയാളത്തിൽ എത്തുന്നത്. പിന്നീട് മോഹൻലാൽ ചിത്രങ്ങളായ ലൂസിഫർ, ഇട്ടിമാണി തുടങ്ങി കുറെയധികം സിനിമകളിൽ വസ്ത്രാലങ്കാരം നിർവഹിച്ചു കൊണ്ട് മലയാള സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുന്ന സുജിത് എറണാകുളത്ത് സഹോദരൻ ജിഗ്നെഷിനൊപ്പം വസ്ത്ര ഡിസൈനിങ് സ്ഥാപനവും നടത്തുന്നുണ്ട്.
ഫേസ്ബുക്ക്