ശ്യാം മോഹൻ
1986 ഡിസംബർ 20 ന് മോഹൻകുമാറിന്റെയും നിമ്മിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ജനിച്ചു. തിരുമല AMHSS ലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് MG കോളേജ്, മുംബൈ Wellingkar എന്നിവിടങ്ങളിൽ പഠിച്ചു. 2017 ൽ മ്യൂസിക്ക് വീഡിയോ ചെയ്തുകൊണ്ടാണ് പ്രൊഫഷണലായി തുടങ്ങുന്നത്. പിന്നെ ടെലിവിഷൻ അവതാരകനായി. തന്റെ പാട്ടുകളിലൂടെയും അഭിനയത്തിലൂടെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്ക്കുന്ന ആളാണ് ശ്യാം മോഹൻ.
2018 മുതൽ "പൊന്മുട്ട" വെബ് സീരീസിൽ അഭിനേതാവും എഴുത്തുകാരനുമായി അതിന്റെ ഭാഗമായി. സീരീസിലെ പ്രകടനം ശ്യാം മോഹനെ സിനിമയിലെത്തിച്ചു. 2020 ൽ പത്രോസിന്റെ പടപ്പുകൾ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ശ്യാമിന്റെ അമ്മ നിമ്മി മോഹൻ സീരിയൽ, നാടക അഭിനേത്രിയാണ്. ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിലുക്കം എന്ന ചിത്രത്തിൽ ശ്യാം ബാലതാരമായി അമ്മയോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
ശ്യാമിന്റെ ഇമെയിൽ വിലാസമിവിടെ | ഫേസ്ബുക്ക് പ്രൊഫൈലിവിടെ