ഷിനോയ് ജി

Shinoy G
Date of Birth: 
Sunday, 7 December, 1975
ഷിനോയ് ജി തലനാട്

1975 ഡിസംബർ 7 ന് പി ആർ ഗോപാലന്റെയും പാർവതി ഗോപാലന്റെയും മകനായി കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് ജനിച്ചു. തലനാട് എൻ എസ് എസ് ഹൈസ്‌ക്കൂളിലായിരുന്നു ഷിനോയിയുടെ പ്രാഥമിക വിദ്യാഭ്യാസം. 

ജിയോ ബേബിയുടെ ആൽബങ്ങളിലൂടെയാണ് ഷിനോയ് അഭിനയം തുടങ്ങുന്നത്. തുടർന്ന് ജിയോബേബി സംവിധാനം ചെയ്ത രണ്ടു പെൺകുട്ടികൾ എന്ന ചിത്രത്തിൽ ഒരു പൂജാരിയുടെ വേഷം ചെയ്തുകൊണ്ട് സിനിമയിൽ തുടക്കം കുറിച്ചു. രണ്ടു പെൺകുട്ടികളുടെ പ്രൊഡക്ഷൻ കൺട്രോളറായും ഷിനോയ് പ്രവർത്തിച്ചു. അതിനുശേഷം ജിയോ ബേബി ചിത്രങ്ങളായ കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്ദി ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി എന്നീ സിനിമകളിലും അഭിനയിച്ചു.  കിലോമിറ്റേൾസ് ആൻഡ് കിലോമിറ്റേൾസ് സിനിമയിൽ ലൊക്കേഷൻ മാനേജരായും ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്ന സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ചു. കുഞ്ഞു ദൈവം എന്ന സിനിമയിൽ ശബ്ദം പകർന്നുകൊണ്ട് ഡബ്ബിംഗ് രംഗത്തും ഷിനോയ് തന്റെ കഴിവ് തെളിയിച്ചു.

ഷിനോയുടെ ഭാര്യ ടിന്റു ഷിനോയ്, മകൾ അമേലിയ ഷിനോയ്
വിലാസം = പന്നിക്കാട്ടിൽ (HO), തലനാട്,  കോട്ടയം (PO) PIN 686580.്‌