ശാന്തി ബാലചന്ദ്രൻ
Shanthi Balachandran
1993 -ൽ കോട്ടയത്ത് ജനിച്ചു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്നും വിഷ്വൽ ആന്ത്രോപ്പോളജിയിൽ പി എച്ച് ഡി എടുത്തിട്ടുള്ളയാളാണ് ശാന്തി. നാടകവേദികളിലെ പ്രകടനമാണ് ശാന്തിയ്ക്ക് സിനിമയിൽ അവസരം നേടിക്കൊടുത്തത്. 2017 -ൽ അരുൺ ഡൊമിനിക് സംവിധാനം ചെയ്ത തരംഗം എന്ന സിനിമയിൽ നായികയായിക്കൊണ്ടായിരുന്നു ശാന്തി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവെച്ചത്. തുടർന്ന് ജല്ലിക്കട്ട്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആഹാ.. എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.
ശാന്തി ബാലചന്ദ്രൻ - Facebook