ശരത്ചന്ദ്ര മറാഠേ

Saratchandra Marathe
Saratchandra Marathe
Date of Death: 
Thursday, 8 August, 2013
സംഗീതം നല്കിയ ഗാനങ്ങൾ: 6

പ്രസിദ്ധനായ ഹിന്ദുസ്ഥാനി സംഗീത അധ്യാപകനും സംഗീതജ്ഞനും, സംഗീത സംവിധായകനുമായിരുന്നു ശരത്ചന്ദ്ര മറാഠേ. ബോംബെ റയിൽവേയിലെ സ്റ്റെനോഗ്രഫറായിരിക്കെ, പൂമുള്ളി മനയിലെ രാമൻ നമ്പൂതിരിപ്പാടിനെ ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കാനായി മറാഠേ കേരളത്തിലെത്തി. മൂന്നു സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ചു. അവിവാഹിതരുടെ സ്വർഗം, ചാഞ്ചാട്ടം(1981) , ശ്രാദ്ധം. പവിത്രന്‍െറ ‘ഉപ്പ്’ എന്ന സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് മറാഠേ ആയിരുന്നു. കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി ഹിന്ദുസ്ഥാനിസംഗീതം ആലപിച്ചത് മറാഠെയാണ്. ചലച്ചിത്രസംവിധായകന്‍ ജി.അരവിന്ദന്‍, എ.ടി.ഉമ്മര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, അനില്‍ ദാസ്, ഞെരളത്ത് ഹരിഗോവിന്ദന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യരില്‍പ്പെടുന്നു.