ഇന്ദുലേഖ മറഞ്ഞു
ഇന്ദുലേഖ മറഞ്ഞു
അന്ധകാരം നിറഞ്ഞു
ശ്യാമസുന്ദരി വന്നു നീ
പ്രേമഗാത്രി യാമിനി
ഇന്ദുലേഖ മറഞ്ഞൂ...
രജനീഗന്ധികൾ പൂക്കും
രാസകേളീയാമം
പത്തി വിടർത്തിയ കാമം
കൊത്താനിഴയും യാമം
ഇന്ദുലേഖ മറഞ്ഞൂ...
പാപം ചെയ്യുവതാരോ
പാപികളാകുവതാരോ
വിത്തുവിതയ്ക്കുവതാരോ
വിള കൊയ്യുന്നവരാരോ
ആയിരം കണ്ണുകളില്ലേ
അറിയാൻ ഉൾക്കണ്ണില്ലേ
എല്ലാം ഉള്ളിലൊതുക്കീ
എന്നും വെറുതെ ചിരിക്കും
എന്നും വെറുതെ ചിരിക്കും
ഇന്ദുലേഖ മറഞ്ഞു
അന്ധകാരം നിറഞ്ഞു
ശ്യാമസുന്ദരി വന്നു നീ
പ്രേമഗാത്രി യാമിനി
ഇന്ദുലേഖ മറഞ്ഞൂ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Indulekha maranju
Additional Info
Year:
1979
ഗാനശാഖ: