അങ്ങാടിക്കവലയിലുള്ളൊരു

അങ്ങാടിക്കവലയിലുള്ളൊരു
വാടക മുറിയിൽ അയ്യയ്യ
അങ്ങാടിക്കവലയിലുള്ളൊരു
വാടക മുറിയിൽ
പണ്ടു പണ്ടൊരു ദന്തിസ്റ്റെത്തി
മപധ പധനി ധനിസ
ബോർഡുകൾ തൂക്കി സ്ക്രീനുകൾ തൂക്കി
ബോർഡുകൾ തൂക്കി സ്ക്രീനുകൾ തൂക്കി
ബഹുകേമം പുതു നേഴ്സിംഗ് ഹോം
ബഹുകേമം പുതു നേഴ്സിംഗ് ഹോം

ഉന്തിയ പല്ലുകൾ കൂർത്ത പല്ലുകൾ
കോന്ത്രൻ പല്ലുകൾ മാറ്റി
മുന്തിയ പല്ലുകൾ സ്വർണ്ണപ്പല്ലുകൾ വച്ചു കൊടുക്കുന്ന കാലം

ചൊട്ടുചികിത്സ ചെപ്പടി കൊണ്ട്
ഭിഷഗ്വര രാജാവായി
നാട്ടുകാരുടെ പട്ടും വളയും
നേടി നടക്കുന്ന കാലം

കേടുവന്നൊരു പല്ലു പറിക്കാൻ
ബീവിയെന്നൊരു സുന്ദരിയന്ന്
കേൾവി കേട്ടിട്ടെത്തി
ഇത്തിരി വേദനയും കൊണ്ട്
അടിമുടിയവളെ കണ്ടപ്പോളോരു
കൈകാൽ വിറയൽ വൈദ്യർക്ക്
കൊടിലും സൂചിയുമൊന്നും കൈയിൽ നിൽക്കുന്നില്ല വൈദ്യർക്ക്

കൺസൾട്ടിംഗ് റൂം വാതിലിനുള്ളിൽ
പടപട എന്തോ പൊട്ടുന്നു
കണ്ണുകളിൽ തീ പാറും ബീവി
പടികളിറങ്ങി നടക്കുന്നു
ആരോ ചെന്നൊന്നകത്ത് നോക്കി
സംഗതിയെന്ത്
ആരോ ചെന്നൊന്നകത്ത് നോക്കി
സംഗതിയെന്ത് നടക്കുന്നു
ദൂരെ എങ്ങോ തെറിച്ച തന്നുടെ പല്ലുകൾ എണ്ണിപ്പരതുന്നു
ദൂരെ എങ്ങോ തെറിച്ച തന്നുടെ പല്ലുകൾ എണ്ണിപ്പരതുന്നു...വൈദ്യർ

അങ്ങാടിക്കവലയിലുള്ളൊരു
വാടക മുറിയിൽ അയ്യയ്യ
അങ്ങാടിക്കവലയിലുള്ളൊരു
വാടക മുറിയിൽ അയ്യയ്യ !!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Angaadikkavalayilulloru

Additional Info

Year: 
1979

അനുബന്ധവർത്തമാനം