തച്ചോളിപ്പാട്ടു പാടും നാട്ടിൽ
തച്ചോളിപ്പാട്ടു പാടും നാട്ടിൽ
തന്നാനം പുഴയൊഴുകും നാട്ടിൽ
ആടിപ്പാടി കളിച്ചിരുന്നൊരു
നാടോടിപ്പെണ്ണൊരു നാടോടിപ്പെണ്ണ്
തിരുവോണക്കാലത്തോ തിരുവാതിരനാളോ
ഒരു രാവിൽ മാനം പൂത്തുമദിച്ച നിലാവിൽ
തിരുവോണക്കാലത്തോ തിരുവാതിരനാളോ
ഒരു രാവിൽ മാനം പൂത്തുമദിച്ച നിലാവിൽ
ഗന്ധർവ്വൻ പാട്ടു കേൾക്കാൻ കാവിൽ പോയാൾ
ഗന്ധർവ്വൻ പാട്ടു കേൾക്കാൻ കാവിൽ പോയാൾ
മന്ദാരത്തണലത്തന്ന് മയങ്ങി നിന്നു അവൾ മയങ്ങി നിന്നു (തച്ചോളിപ്പാട്ടു പാടും...)
കാലിന്മേൽ ചങ്ങലയോ ഓടാൻ വയ്യാ
കായാമ്പൂമിഴിയിണയിൽ കാണാൻ വയ്യാ
കാലിന്മേൽ ചങ്ങലയോ ഓടാൻ വയ്യാ
കായാമ്പൂമിഴിയിണയിൽ കാണാൻ വയ്യാ
ഗന്ധർവ്വൻ കാവു കുലുക്കിയ കാറ്റാണല്ലോ
ഗന്ധർവ്വൻ കാവു കുലുക്കിയ കാറ്റാണല്ലോ
മന്ദാരത്തണലത്തന്ന് തളർന്നു വീണു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thacholippaattu paadum
Additional Info
Year:
1979
ഗാനശാഖ: