ചിറകില്ലാ പൈങ്കിളിയേ
ചിറകില്ലാ പൈങ്കിളിയേ
ചിത്തിരക്കിളിയേ നിന്റെ
ചിരകാലമോഹം പാടും
സ്വരമാധുരി തന്നാലും
സ്വര മാധുരി തന്നാലും
ചിറകില്ലാ പൈങ്കിളിയേ
ചന്ദ്രികതൻ പാൽക്കടലിൽ
ചന്ദനസുരഭീരാവിൽ
സ്വപ്നത്തിൻ സ്വർണ്ണത്തേരിൽ
പുഷ്പദളം പോലൊഴുകി ഒരു
പുഷ്പദളം പോലൊഴുകി
ചിറകില്ലാ പൈങ്കിളിയേ
അയലത്തെ കാട്ടിനുള്ളിൽ
അരളിപ്പൂങ്കാവിനുള്ളിൽ
ആരോ വന്നപ്പോൾ എതിരേറ്റവളും
അരമനയിൽ ചെന്നൂ അന്നു
അരമനയിൽ ചെന്നു
ചിറകില്ലാ പൈങ്കിളിയേ
മുന്തിരിയും പാലും നൽകി
മുത്തം നറുതേനിൽ നൽകി
പിറ്റേന്നവളും ഉണർന്നു നോക്കി
ചിറകുകളില്ലല്ലോ -വർണ്ണ
ചിറകുകളില്ലല്ലോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chirakilla painkiliye
Additional Info
Year:
1979
ഗാനശാഖ: