ഋത്വിക് ബൈജു

Ritwik Baiju

ദൂരദർശൻ പ്രോഗ്രാം ഹെഡ് ആയി വിരമിച്ച ബൈജു ചന്ദ്രൻ്റെയും എഴുത്തുകാരി കെ എ ബീനയുടെയും മകനായി 1989 ജൂലൈ 09ന് തിരുവനന്തപുരത്ത് ജനനം .

2010-ഇൽ ചങ്ങനാശ്ശേരി സെൻ്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്ന് മൾട്ടിമീഡിയ യിൽ ബിരുദവും 2013 -ഇൽ ചെന്നൈ ലയോള കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി.

ജനയുഗം പത്രത്തിലും ഡൽഹിയിലെ ഇന്ത്യ പോസ്റ്റ് ലൈവ് എന്ന ഓൺലൈൻ ചാനലിലും പ്രവർത്തിച്ചിട്ടുണ്ട്.

2009-ഇൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'ഋതു' എന്ന സിനിമയിലൂടെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി സിനിമാ മേഖലയിലേക്ക് കടന്നു വന്നു. 2013-ൽ പുറത്തിറങ്ങിയ 'പട്ടം പോലെ' എന്ന സിനിമയിലും 2016-ൽ പുറത്തിറങ്ങിയ 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിലും അസിസ്റ്റൻ്റ് ഡയറക്ടർ ആയി
നോൺസെൻസ്' (2018),
ഒരു ഞായറാഴ്ച' (2019),
കാസിമിൻ്റെ കടൽ' (2020)എന്നീ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. ഇതിന് പുറമെ ശ്യാമപ്രസാദിനൊപ്പം അദ്ദേഹം സംവിധാനം ചെയ്ത നിരവധി ഡോക്യുമെൻ്ററികളിൽ സംവിധാന സഹായി ആയിരുന്നു.

പഠനത്തിൻ്റെ ഭാഗമായും അല്ലാതെയും നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും സ്വയം സംവിധാനം ചെയ്തു.

'ജീവനുള്ള സ്വപ്നങ്ങൾ' എന്ന ഡോക്യുമെൻ്ററി 2019-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ഡോക്യുമെൻ്ററി (ബയോഗ്രഫി) യായി തെരഞ്ഞെടുക്കപ്പെട്ടു.സംവിധാനം ചെയ്ത മിക്ക ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ദേശീയ - അന്തർദേശിയ തലത്തിൽ ശ്രദ്ധ നേടിയവയാണ് . 

കേരള സർക്കാർ സ്ഥാപനമായ C-Dit നുവേണ്ടി നിരവധി ലഘുചിത്രങ്ങളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ഭാര്യ : ഗോപിക ( ഗവേഷക, കേരളപഠനവിഭാഗം, കേരളസർവകലാശാല)

വിലാസം :-

നിറവ് , ജയശ്രീ അപാർട്മെൻ്റ്സ് , തൈക്കാട് , തിരുവനന്തപുരം. 

ഫോൺ :- ±919495939996
ഇ-മെയിൽ ID :-ritwikbaijuchandran@gmail.com