രമാദേവി ടി ജി
എറണാകുളം ജില്ലയിലെ ഇലവൂർ സ്വദേശിനി. 1966 ഫെബ്രുവരിൽ 22ന് ജനനം. എ ജി ലീലാദേവി ടി വി ഗോപാലൻനായർ എന്നിവരാണ് രമാദേവിയുടെ മാതാപിതാക്കൾ. ഇലവൂർ എൽപി സ്കൂൾ, GHSS പുളിയനം, നായത്തോട് GHSS എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ നാടകം തിരുവാതിര മത്സരങ്ങളിലൊക്കെ പങ്കെടുത്ത് വിജയിച്ചിരുന്നു. ആ സ്ഥലത്തെ തിരുവാതിര ടീച്ചറായിരുന്ന അമ്മ ലീലാദേവിയിൽ നിന്നായിരുന്നു അതിനുള്ള പരിശീലനം ലഭിച്ചത്. സിനിമാ കുടുംബമായ രമാദേവിയുടെ മകനും മകളും സഹോദരനും ഭർത്താവും മകളുടെ ഭർത്താവുമൊക്കെ സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. സംവിധായകനായ മകൻ ബിലഹരി ആണ് ആദ്യം സിനിമയിലേക്ക് അഭിനേത്രിയായി ക്ഷണിക്കുന്നത്. ബിലഹരിയുടെ പോരാട്ടമെന്ന സിനിമയിലൂടെയാണ് സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറു വേഷങ്ങളിൽ രംഗത്തെത്തി. മകളും ഭർത്താവും മകളുടെ ഭർത്താവുമൊന്നിച്ച് മകൻ ബിലഹരിയുടെ കുടുക്ക് 2025 എന്ന സിനിമയിൽ അഭിനയിച്ചു എന്നത് കൗതുകമാണ്. സിനിമക്ക് പുറമേ നിരവധി ഹ്രസ്വചിത്രങ്ങളിലും തുടരുമെന്ന വെബ്സീരീസിലും രമാദേവി അഭിനയിച്ചു.
ഷോർട് ഫിലിം/ഹ്രസ്വചിത്രങ്ങളും വേഷങ്ങളും
- വേളി - ഒരു ആഡ്യത്വമുള്ള സ്ത്രീയായി
- പേരു ഗായത്രി - നായകന്റെ അമ്മ
- അജിനോമോട്ടോ - നായകന്റെ അമ്മ
- സ്വപ്നം - നായികയുടെ അമ്മ
- പേരിടാത്ത ചിത്രം - കേന്ദ്രകഥാപാത്രത്തിന്റെ അമ്മ
ഭർത്താവ് ഉണ്ണിരാജ് കെ എസ് കർണാടിക് മ്യൂസിക് ടീച്ചറും അഭിനേതാവുമാണ്.
മകൾ ശ്രീരഞ്ജിനി ഡാൻസറും ഗായികയും അഭിനേത്രിയുമാണ്.
മകൻ ബിലഹരി മലയാള സിനിമാ സംവിധായകനാണ്.
രമാദേവിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ പേജ് | ഇൻസ്റ്റഗ്രാം പേജ്