സൂര്യൻ നീയാണ്ടാ
സൂര്യന് നീയാണ്ടാ പുതുചന്ദ്രന്‍ നീയാണ്ടാ
വാനിന് മിന്നാമിന്നല്ക്കൊടിയാണെടാ
കാറ്റും നീയാണ്ടാ കടലും നീയാണ്ടാ
കാതല്പെണ്കള് കാണും കനവാണെടാ
തങ്കനിലാവുമ്മതരും താരകമോ നീ
തമ്പുരുവില്‍ തൊട്ടുണരും ഭൈരവിയോ നീ
(തങ്കനിലാവു് )
(സൂര്യന് )
രോജാപ്പൂവേ മഞ്ഞില്‍ മെല്ലെ നീ പൂക്കും നേരം
തൂവല്‍ തൊങ്ങല് മാറ്റി സൂര്യന് നിന്നെ നോക്കുന്നു
മേഘക്കുതിരകളില് താരപ്പര നടുവില്‍
മേടത്തിങ്കളില് യോഥാവേ നീ (മേഘ)
മാരിവില്ലേലൂഞ്ഞാലാടി സാഗരങ്ങള്‍ നീന്തിയെത്തി
പാതിരാവിന് മണ്ഡപത്തില്‍ നൃത്തമാടും വെണ്ണിനാലേ
പാടിയാടാന്‍ കൂടെ ഞാനുണ്ടേ
(സൂര്യന് )
തകധിമി (4) (4)
നീയെന്‍ നെഞ്ചില്‍ തീര്‍ക്കും തീക്കൂടു് ഏന് കൂടല്ലേ
താജും സൗധം പോലെ എന്നില്‍ ഇന്നും മിന്നും
നേപ്പാള്‍ മലനിരയില്‍ നേരിയ മഞ്ഞായി
ഈറന്‍ കാറ്റില്‍ പടരുന്നു നീ (നേപ്പാള്‍ )
ചന്ദ്രകാന്തക്കല്ലു് പോലെ നീ തൊടുമ്പോള്‍ മെല്ലെ മെല്ലെ
തൂവന്തത്തേലം കൊണ്ടാല്‍ മെയു് മിനുങ്ങി പെയ്തിറങ്ങാം
ആടിയാടാന് കൂടെ വന്നാട്ടെ
(സൂര്യന് )