മഹിമകളറിയാൻ
ആ.. ആ.... ആ... ആ...
മഹിമകളറിയാൻ വാഴ്ത്തിടുവാൻ
നിൻമായകളറിയാൻ പാടീടുവാൻ
ക്ഷിതിയോ യെവനോ യോവിൽ യെവനോ (2)
നിൻ മൊഴിതൻ പൊരുൾ അറിയുന്നതെവനോ
എന്തിനോ ഈ മായ ദേവാ... ശ്രീഹരീ
മാനവനാകിലും വാനവനാകിലും
തിരുസന്നിധിയിലേ മംഗളം തേടുന്നു (2)
സുരനോ അസുരനോ
ധർമ്മം മറക്കുകിൽ ശിക്ഷിക്കുമനഘാ
എന്തിനോ ഈ മായ.. ദേവാ.. ശ്രീഹരീ...
കനവുകൾ കാണിച്ചു മയക്കുവുമേകി
ഇളകിയ മനസ്സിൽ ഗർവ്വമുണർത്തി (2)
ദുഷ്ടനു ദൂരമായ് ഇഷ്ടരെ കാത്തിടാം
അവതാരം കൊള്ളുന്ന അതുല്യനാമേഹാ
എന്തിനോ ഈ മായ.. ദേവാ.. ശ്രീഹരീ...
ജഗത്തിനു ശ്രുതിയേകി ജീവനുമേകി
ഏതോ നാടകം ആടിക്കുമാജ്ഞാ (2)
ചിരിതൻ ഒളിയെ ചുണ്ടിൽ നിന്നകറ്റി (2)
ഇരുളിന്റെ ഓളങ്ങൾ ... ഇരുളിന്റെ ഓളങ്ങൾ ...
ഇരുളിന്റെ ഓളങ്ങൾ ... തീർക്കുമനാജ്ഞാ..
( മഹിമകളറിയാൻ.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
mahimakalariyaan
Additional Info
Year:
1986
ഗാനശാഖ: