ഉത്തുംഗ ശൈലങ്ങൾക്കും

ഉത്തുംഗ ശൈലങ്ങൾക്കും 
അപ്പുറത്തെങ്ങോ പോയ്
അസ്തമിക്കുന്നു 
ചായം മങ്ങിയ സായം സന്ധ്യാ
ഇത്തിരി വെട്ടത്തിനായ് 
ആറ്റുനോറ്റശാന്തയായ്
ഒറ്റയ്ക്കു വിതുമ്പുന്ന 
ഭൂമിയെ കാണാൻ
ഇറ്റു കൈത്തിരി കത്തിച്ചു കൊണ്ട് 
എത്തി നോക്കുന്നു ചുറ്റും
ചിത്തിര മട്ടുപ്പാവിൽ 
നക്ഷത്രക്കിടാവുകൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uthunga sailangalkkum