കല്യാണക്കുയിലു വിളിക്കും
ആ...
കല്യാണക്കുയിലു വിളിക്കും കൽക്കണ്ടത്തേന്മാവിൻ ചോട്ടിൽ
കണ്ണാരം പൊത്താൻ വായോ കുഴലൂതാൻ വായൊ
നീയിന്നെൻ പയ്യിനെ മേയ്ക്കാൻ ഈ വഴി വായോ
നീലക്കാർവർണ്ണാ നല്ലൊരു കൈനീട്ടം തായോ (കല്ല്യാണക്കുയിലു)
പട്ടുടയാട കവർന്നൂ നീ പാവം ഞാൻ കാണാതെ
പാൽക്കുടമെന്തിനുടച്ചൂ നീ പകലാരും അറിയാതെ
കാളിന്ദീതീരം കാണാൻ കണ്ണാന്തുമ്പികൾ പോകും നേരം
നീയെന്നെ പുൽകാതെങ്ങനെ പീലിപ്പൂ ചൂടും (കാളിന്ദീതീരം)
ഞാനിന്നും നിന്നെത്തേടും രാധികയാണല്ലോ
നീയല്ലാതാരുമെനിക്കീ ഭൂമിയിലല്ലല്ലോ (കല്യാണക്കുയിലു)
ആ .... ആ....
ഓടക്കുഴലു പഠിക്കാനും ഒരുമോഹം തോന്നുന്നൂ
ആടിപ്പാടി നടക്കാനും അതിരൢആതാകുന്നൂ
ഓരോരോ വഴിയും നിന്നെ കാലിൽ തൊട്ടു വിളിക്കും നേരം
നീയെന്നെ തനിയേ നിർത്തി പോവാനരുതല്ലോ (ഓരോരോ)
ഞാനെന്നും നിന്നെയുണർത്തും ഗോപികയാണല്ലോ
നീയല്ലാതെന്നെയുറക്കാൻ ഒരുവരുമില്ലല്ലോ (കല്യാണക്കുയിലു)