തേങ്ങി മൗനം തേങ്ങീ

തേങ്ങി മൗനം തേങ്ങീ ഇടനെഞ്ചിൽ വീണ തേങ്ങീ
തേങ്ങി മൗനം തേങ്ങീ ഇടനെഞ്ചില്‍ വീണ തേങ്ങീ
ആത്മാവിൻ തന്തിയിൽ എന്നോർമ്മകൾ വിതുമ്പി   
തേങ്ങി മൗനം തേങ്ങീ

ആദ്യാക്ഷരം അമ്മയാകുമീ  നാവിൽ  
പാലൂട്ടി  നീ മനസ്സിൽ  പകർന്നു  സ്നേഹം 
ആരോ കാതിൽ മൂളും  താരാട്ടിൻ ശീലുകൾ 
വീണ്ടും കേട്ടു സ്വാന്തനം 
തേങ്ങി മൗനം തേങ്ങീ

ഈറൻ മൂടുമീ പകലിന്റെ നൊമ്പരങ്ങൾ
കേൾക്കാതെ പോയി മഞ്ഞുമൂടും രാത്രിയെന്നും
നക്ഷത്രങ്ങൾ സാക്ഷീ ഈ മൗനം സാക്ഷീ
എങ്ങോ കേട്ടൂ സാന്ത്വനം     

തേങ്ങി മൗനം തേങ്ങീ ഇടനെഞ്ചില്‍ വീണ തേങ്ങീ
ആത്മാവിൻ തന്തിയിൽ എന്നോർമ്മകൾ വിതുമ്പി 
തേങ്ങി മൗനം തേങ്ങീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thengi Maunam Thengi

Additional Info

Year: 
1999

അനുബന്ധവർത്തമാനം