പണ്ടെന്നോ കേട്ടതാണേ

പണ്ടെന്നോ കേട്ടതാണേ പാണൻ പാടും പഴംപാട്ട്
ഓ....
പാലാഴിത്തിരകളെ കടംകൊള്ളും കഥപ്പാട്ട്
ഓ...
പയ്യാരത്തച്ഛനിന്ന് കാരണോരല്ലേ
പാതിരാപ്പിഴകൊണ്ടു വീണുപോയില്ലേ
ഓ...
പണ്ടെന്നോ കേട്ടതാണേ പാണൻ പാടും പഴംപാട്ട് 

തെളിയും നന്മയുള്ളോൻ  മനസ്സും വെണ്മയുള്ളോൻ
തെരുവിൽ നിണം വാർന്നു പൊലിഞ്ഞതെന്തേ
കൊടുക്കാൻ പൊൻപണവും ഉടുക്കാൻ വെള്ളമുണ്ടും
അടുക്കൽ കൊണ്ടുവെച്ചു കാത്തിരിക്കുന്നോൻ
ഉയിരും തികയാതെ ഉദരം നിറയാതെ മറഞ്ഞതെന്തേ
കൈക്കുറ്റം ചെയ്തവരേ ... പിഴ ചെയ്തോരേ
കാണാത്തോരുയിരിതാ വരുന്നുണ്ടല്ലോ

അച്ഛനു തൂശനില അരികിൽ കിണ്ടി വെള്ളം
ആയിരം പിടിപ്പണം അരിയും ചോറും
ആവണപ്പലകയിൽ വിളക്കും വിഭൂതിയും
ആവോളം പിഴചൊല്ലി വണങ്ങാം ഞങ്ങൾ
കൈക്കുറ്റം പൊറുക്കേണം 
ദൈവം പോൽ ഉയർന്നു നീ തുണച്ചീടേണം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandenno Kettathane

Additional Info

Year: 
1999

അനുബന്ധവർത്തമാനം