ദൂരതാരകങ്ങൾ

ദൂരതാരകങ്ങൾ 
പൊലിയും നിശാകുടീരം
കനൽവീണ വീഥിയിൽ 
എരിയുന്നു ജീവമോഹം
ദൂരതാരകങ്ങൾ

താരാപഥം 
അതിരാകുമീ ഭൂവിൽ
തോരാതെയെൻ 
മിഴിയിൽ പിറന്നു ശോകം
ഏതോ ദീപം തേടും
ഏകാന്തയാമിനിയിൽ
ആരോ..നീയും ഞാനും 
ദൂരതാരകങ്ങൾ

വേഴാമ്പലേ 
ഒരു ദാഹതീരമുണ്ടോ
വേർപാടിലും 
സുഖനൊമ്പരങ്ങളുണ്ടോ
തേങ്ങും നെഞ്ചിനുള്ളിൽ 
പ്രാണന്റെ മൺകുടം
ആരോ..തന്നു വീണ്ടും

ദൂരതാരകങ്ങൾ 
പൊലിയും നിശാകുടീരം
കനൽവീണ വീഥിയിൽ 
എരിയുന്നു ജീവമോഹം
ദൂരതാരകങ്ങൾ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doora Tharakangal

Additional Info

Year: 
1999

അനുബന്ധവർത്തമാനം