ഇന്ദുമതി പൂവിരിഞ്ഞത്

ഇന്ദുമതി പൂവിരിഞ്ഞത്   ചൂടുവാന്‍  
 ഉഷസ്സന്ധ്യ വന്നൊരീ സ്വപ്ന ഭൂമിയില്‍
സ്വന്തമൊരു കൂടുമായ് സ്വര്‍ഗം തീര്‍ക്കുവാന്‍
സ്വയംവര പന്തലില്‍ നിന്നോട് ചേരുവാന്‍
പണ്ടേ മോഹം മിണ്ടാന്‍ നാണം
കണ്ടാലാരും അറിയരുതിനി

ഇന്ദുമതി പൂവിരിഞ്ഞത്  ചൂടുവാന്‍  
ഉഷസ്സന്ധ്യ വന്നൊരീ സ്വപ്ന ഭൂമിയില്‍  

വെൺ പളുങ്ക് മുത്തുകളില്‍ ഞാനറിയാ ചന്തമില്ല
വേനല്‍ മഴ പൂക്കളാകെ പുഞ്ചിരിക്കും തീരങ്ങള്‍
വെൺ പളുങ്ക് മുത്തുകളില്‍ ഞാനറിയ ചന്തമില്ല
വേനല്‍ മഴ പൂക്കളാകെ പുഞ്ചിരിക്കും തീരങ്ങള്‍

ഓര്‍മകളില്‍ എന്നോ തുണയായ്‌ നീ
ഭാവനയി ല്‍ എന്നും ഇണയായീ
പ്രാണന്‍ കൂടി തന്നാലും ഞാന്‍ 
ആളല്ല കടം പറയാന്‍

ഇന്ദുമതി പൂവിരിഞ്ഞത്  ചൂടുവാന്‍  
ഉഷസ്സന്ധ്യ വന്നൊരീ സ്വപ്ന ഭൂമിയില്‍  

കൊക്കുരുമ്മി ചേര്‍ന്നു വാഴണ നേരം കാതിൽ നീ മൊഴിയും
കൊച്ചു കൊച്ചു കഥകളില്‍ ഞാന്‍ വീണുറങ്ങും നിന്‍ മടിയില്‍
കൊക്കുരുമ്മി ചേര്‍ന്നു വാഴണ നേരം കാതിൽ നീ മൊഴിയും
കൊച്ചു കൊച്ചു കഥകളില്‍ ഞാന്‍ വീണുറങ്ങും നിന്‍ മടിയില്‍  

പൊന്ന്‌ കൊണ്ട് മൂടാന്‍ സുഖമുണ്ടോ
ഇന്നറിയും പ്രേമം പൊതിയുമ്പോള്‍
തമ്മില്‍ കാണും നേരത്തെല്ലാം നിന്നിൽ ഞാൻ സ്വയം അലിയും

ഇന്ദുമതി പൂവിരിഞ്ഞത്  ചൂടുവാന്‍  
ഉഷസ്സന്ധ്യ വന്നൊരീ സ്വപ്ന ഭൂമിയില്‍  
സ്വന്തമൊരു കൂടുമായ് സ്വര്‍ഗം തീര്‍ക്കുവാന്‍
സ്വയംവര പന്തലില്‍ നിന്നോട് ചേരുവാന്‍
പണ്ടേ മോഹം മിണ്ടാന്‍ നാണം
കണ്ടാലാരും അറിയരുതിനി

ഇന്ദുമതി പൂവിരിഞ്ഞത്  ചൂടുവാന്‍  
ഉഷസ്സന്ധ്യ വന്നൊരീ സ്വപ്ന ഭൂമിയില്‍    

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indumathi Poo Virinjathu

Additional Info

Year: 
1999

അനുബന്ധവർത്തമാനം