ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം

ആ...

ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം
ഈ സ്നേഹമുല്ലയിൽ പൂവിടും താരകം
ഈറനാം മിഴികൾ തോരും ജീവനെന്ന കിളി പാടും
ഏതോ രാഗം
സപ നിമ പഗ മസ ഗ ...
ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം

ദാഹമാർന്ന കനലിലും ഗാനമേകും  മുകിലുകൾ
മൗനമോലും ചൊടിയിലും പാൽ ചുരത്തും കതിരുകൾ
പൂവിതൾ സ്പർശമില്ലേ തൈമണിക്കാറ്റിലും
ജീവസംഗീതമില്ലേ പാഴ്മുളം തണ്ടിലും
ഗരിനി നിഗരിസ നിഗരിസനി 
മപനിസ പ നിമ പഗ മസ ഗ
ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം 
ആ...

നീരൊഴിഞ്ഞ പുഴയിലും മോഹരാഗകളകളം
ആളുറങ്ങും കുളിരിലും നാവറിഞ്ഞു നറുമണം
ഏഴുപാലാഴിയില്ലേ ഏതു ജന്മത്തിലും
ഏഴു വർണ്ണങ്ങളില്ലേ ഏതു സ്വപ്നത്തിലും 
ഗരിനി നിഗരിസ നിഗരിസനി 
മപനിസ പ നിമ പഗ മസ ഗ

ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം 
ഈ സ്നേഹമുല്ലയിൽ പൂവിടും താരകം
ഈറനാം മിഴികൾ തോരും ജീവനെന്ന കിളി പാടും
ഏതോ രാഗം
സപ നിമ പഗ മസ ഗ ...
ഈ ശ്യാമസന്ധ്യയിൽ മായുമോ വാസരം
ആ...
 
 

Sparsham | Ee Shyma Sandhyayil | K.J.Yesudas