കൊഴിയുന്നു

കൊഴിയുന്നു ഈ ചിരി.. മുറിയുന്നു വാമൊഴി.. 
ഉതിരുന്നു നീർമിഴി.. ഇനിയൊരോ വഴി..
മണലിൽ നിൻ കാലടി.. തിര മായ്ക്കുന്നു ഞൊടി..
പടരുന്നു നോവൃതി.. പിരിയാറായിനി..
ഈ രാവകലേ.. മറയും പതിയേ.. 
ഓരോ കനവോ ശിലപോലുടയെ.. 
താനേ വിരഹം.. ചിതലായ് നിറയേ..
ഞാനോ തനിയേ.. ഹേ.. ഓ..       

കൊഴിയുന്നു ഈ ചിരി.. മുറിയുന്നു വാമൊഴി.. 
ഉതിരുന്നു നീർമിഴി.. ഇനിയൊരോ വഴി..
മണലിൽ നിൻ കാലടി.. തിര മായ്ക്കുന്നു ഞൊടി..
പടരുന്നു നോവൃതി.. പിരിയാറായിനി..
ഈ രാവകലേ.. മറയും പതിയേ.. 
ഓരോ കനവോ ശിലപോലുടയെ.. 
താനേ വിരഹം.. ചിതലായ് നിറയേ..
ഞാനോ തനിയേ.. ഹേ.. ഓ..       

പാതമാറിയിന്നെൻ ചാരെ വന്നു നീ.. 
പനിനീരിൻ പൂവായെന്നും ഇടനെഞ്ചിൽ പൂത്തു നീ.. 
പ്രാണനാളമാകെ ചേർന്നലഞ്ഞു നീ.. 
ജലതാപം പോലെന്നോ താനേ മായുന്നോ..  
ഓർമകളായി തേൻ ചുരന്നൊരീദിനങ്ങളോർമകളായി     
പെയ്തൊഴിഞ്ഞിതാ..

വിധുരം നീ പാരാകെ.. ഇരുളാണേ ഇനി.. 
ഇനി തമ്മിൽ കാണാമോ.. ഒരുനാളെൻ സഖീ..
മണലിൽ നിൻ കാലടി.. തിര മായ്ക്കുന്നു ഞൊടി..
പടരുന്നു നോവൃതി.. പിരിയാറായിനി..
ഈ രാവകലേ.. മറയും പതിയേ.. 
ഓരോ കനവോ ശിലപോലുടയെ.. 
താനേ വിരഹം.. ചിതലായ് നിറയേ..
ഞാനോ തനിയേ.. ഹേ.. ഓ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kozhiyunnu

Additional Info

Year: 
2018

അനുബന്ധവർത്തമാനം