പതുങ്ങി പതുങ്ങി

പതുങ്ങി പതുങ്ങി വന്നു 
കിണുങ്ങി കറങ്ങിടുന്ന കാറ്റേ.. മൊഴിഞ്ഞാട്ടേ...
മനസ്സു മനസ്സു തുന്നും 
കൊലുസ്സിൻ കിലുക്കമുള്ള കാറ്റേ.. നിറഞ്ഞാട്ടേ...
ഹിമ നഗരവനികളിലെ മധുര കനി നുണഞ്ഞു 
കളകളമൊഴുകിവരാം 
നിന്റെ ചുമലിൽ ചുമലുരുമ്മി ചിരിതൻ ചുവടിണങ്ങി 
പല പല നിറമെഴുതാം 
വാർമതിയേ... വാർമതിയേ... 
കൂടെവരൂ... വാർമതിയേ...

ഒരോ പൂവിലുമാവോളം 
തുമ്പികളായലയാൻ മോഹം 
വാനിൻ ചില്ലയിൽ ചേക്കേറി 
മഴയുടെ വീടറിയാൻ മോഹം 

താരകമൊരു ചരടിൽ 
കൊരുത്തിനി രാവിനു വള പണിയാം 
മാനസമിതു കനവിൻ 
വിമാനമതാകുകയാണുയരാൻ 

നിന്റെ കുറുമ്പു കുഴൽ വിളിച്ച 
ചിരിയിൽ നനഞ്ഞു നിൽക്കാൻ
ഇതളിടുമാശയിതാ 
ഒരു കുമിളകണക്കു വിണ്ണിൽ 
കറങ്ങി കറങ്ങി മിന്നിത്തിളങ്ങിടുവാൻ മോഹം    
വാർമതിയേ... ഓ...  വാർമതിയേ... ഓ...  
കൂടെവരൂ... വാർമതിയേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathungi pathungi

Additional Info

Year: 
2018

അനുബന്ധവർത്തമാനം