മിഴി മിഴി

മിഴി മിഴി ഇടയണ നേരം...
ഉടലുടലറിയണ നേരം...
പ്രണയമിതെരികനലായി ..ഓ
ജന്മം നിൻ കരങ്ങളിൽ വെൺതുഷാരമായ്
ഞാൻ പൊഴിഞ്ഞിടാം എൻ ചിരാതിലെ
പൊൻ പ്രകാശമായ് നീ പടർന്നിടൂ..
ഉയിരിൽ നീയേ..ഒരു നദിപോലെ ..ഹേ
എൻ വേനലുകൾ ഇതാദ്യമായ്
ജലാർദ്രമായ് പ്രിയേ...
ഒഴുകൂ നീയെൻ സിരകളിലാകെ
വാർമിന്നലുപോൽ തൊടുന്നു നീ..
ഉണർന്നിതെൻ മനം ...
ഉയിരിൽ നീയേ ...ആ....

തീ പിണറുകൾ എഴുതീ തനുമൊഴി
ഓ..നാം മുകിലുകൾ ഇഴചേരും തോരാതെ
ഈ കണ്ണിലെ പീലിയായ് മാറീടാൻ
നീർമണികളായ് പെയ്തിടാമേ...
ജന്മം നിൻ കരങ്ങളിൽ വെൺതുഷാരമായ്
ഞാൻ പൊഴിഞ്ഞിടാം എൻ ചിരാതിലെ
പൊൻ പ്രകാശമായ് നീ പടർന്നിടൂ..
ഉയിരിൽ നീയേ..ഒരു നദിപോലെ ..ഹേ
എൻ വേനലുകൾ ഇതാദ്യമായ്
ജലാർദ്രമായ് പ്രിയേ...
ഒഴുകൂ നീയെൻ സിരകളിലാകെ
വാർമിന്നലുപോൽ തൊടുന്നു നീ..
ഉണർന്നിതെൻ മനം ...
ഉയിരിൽ നീയേ ..ഉയിരിൽ നീയേ
ഒരു നദിപോലെ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Mizhi mizhi

Additional Info

Year: 
2018