ആരാണു നീ
ആരാണു നീ.. രാവെഴുതും താരകയോ
ആരാണു നീ.. വാർമഴവില്ലോ..
ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം
ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ...
ഒരു കടലായി മൗനം മൊഴി തിരയും നേരം
അറിയുകയായ് നമ്മൾ ആദ്യമായ്...
ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ
അനുപല്ലവിയായി ഞാൻ...
ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ
അനുപല്ലവിയായി ഞാൻ...
ആരാണു നീ..
ആരാണു നീ..
ഓ..
നീയൊരാൾ മാത്രമായ് ഉയിരിൻ താളിൽ
നിൻ മുഖം തേടലായ് പകലും രാവും
ആഴിയാം കൺകളിൽ ഹൃദയവും താനേ
താണുപോയ് താണുപോയ് പവിഴം പോലെ
നോവാണോ തേനാണോ അനുരാഗം
കാണാതെ തീയാണീ എൻ നെഞ്ചിൽ
ഓരോരോ ഓരോരോ ഋതുമാറി
നീയെന്നിൽ പൂപോലെ വിടരാനായ്
അഴകോടെ...